Sports

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരമിച്ചു ; ഗ്‌ളെന്‍മാക്‌ സ്‌വെല്‍ ഏകദിനം മതിയാക്കി

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രണ്ട് ഏകദിന ജേതാവായ അദ്ദേഹം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ശ്രദ്ധേ യമായ അനേകം ഇന്നിംഗ്‌സുകള്‍ കളിച്ചയാളാണ്. ഏകദിനത്തില്‍ നിന്ന് വിരമി ച്ചെങ്കി ലും ഓസ്ട്രേലിയയ്ക്കായി ടി20 ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്നും താരം പറഞ്ഞു.

ഓസ്ട്രേലിയയ്ക്കായി 149 മത്സരങ്ങളില്‍ നിന്ന് 3990 റണ്‍സ് നേടിയാണ് താരം തന്റെ ഏകദിന കരിയര്‍ അവസാനിപ്പിക്കുന്നത്. മാക്‌സ്‌വെല്ലിന്റെ ഏറ്റവും ശ്രദ്ധേയമായ ഇന്നിംഗ്‌സുകളില്‍ ഒന്ന് ഇന്ത്യയില്‍ വെച്ച് കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമിയില്‍ അഫ്ഗാനിസ്ഥാനെതിരേ പുറത്തെടുത്തതായിരുന്നു. ഈ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടി താരം ടീമിനെ ഫൈനലിലേക്ക് നയിച്ചു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ അടിച്ചുകൂട്ടിയ 292 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലി യക്ക് നൂറില്‍ താഴെ സ്‌കോറിന് ഏഴ് വിക്കറ്റ് നഷ്ടമായി. ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നം അവസാനിക്കുമെന്ന് തോന്നിച്ചിടത്ത് ബാറ്റ് ചെയ്യാനെത്തിയ മാക്‌സ്‌വെല്‍ അഫ്ഗാന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തു ന്നാന്തരമൊരു ഇന്നിംഗ്‌സ് കളിച്ചു.ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനത്തില്‍ ഒന്നായിരുന്നു അത്. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടുകയും ചെയ്തു.

ആദം കോളിന്‍സിനൊപ്പം ദി ഫൈനല്‍ വേഡ് പോഡ്കാസ്റ്റില്‍ മാക്സ്വെല്‍ തന്റെ ഏകദിന വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ”ഓസ്ട്രേലിയയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങള്‍ കളിക്കുന്നതിലും, പാക്കിസ്ഥാനെതിരെ യുഎഇയില്‍ പരമ്പര നേടിയ എന്റെ ആദ്യ പരമ്പരയില്‍ ഒരു ചേഞ്ച്‌റൂമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഞാന്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. പുറത്താക്കപ്പെട്ടതിന്റെയും തിരികെ കൊണ്ടുവ രുന്നതിന്റെയും ഉയര്‍ച്ച താഴ്ചകളിലൂടെയും കടന്നുപോകാന്‍ കഴിഞ്ഞു, ചില ലോകക പ്പുകളില്‍ കളിച്ചു, ചില മികച്ച ടീമുകളുടെ ഭാഗമായിരുന്നു.” അദ്ദേഹം പറഞ്ഞു ഏകദിനത്തില്‍ നിന്ന് വിരമിച്ചെങ്കിലും ടി20 ക്രിക്കറ്റ് കളിക്കുന്നത് തുടരും.