Oddly News

‘എന്റെ മുറി അനിയന്.. മൃതദേഹം ദാനം ചെയ്യണം’; അച്ഛന്‍ ശകാരിച്ചു, തൂങ്ങിമരിച്ച 13 വയസ്സുകാരിയുടെ കുറിപ്പ്- ഹൃദയം നുറുങ്ങുന്ന വാര്‍ത്ത

ഭോപ്പാൽ : അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ഭോപ്പാലിൽ 13 വയസ്സുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഹൃദയഭേദകമായ മറ്റൊരുകാര്യം തന്റെ മുറി അനുജന്മാർക്ക് നൽകണമെന്നും മൃതദേഹം ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പും പെൺകുട്ടി എഴുതിവെച്ചിരുന്നു.

ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി നിൽക്കുന്ന മകളെ കണ്ട മാതാപിതാക്കൾ ഞെട്ടിപ്പോയി. ഭോപ്പാലിലെ കതാര ഹിൽസിലാണ് ഈ ദാരുണ സംഭവം. അച്ഛൻ വഴക്ക് പറഞ്ഞതിനെത്തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.

അവസാന ആഗ്രഹങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പെൺകുട്ടി രണ്ട് കുറിപ്പുകൾ എഴുതിയിരുന്നു. ഇംഗ്ലീഷിൽ ടിഷ്യു പേപ്പറിൽ എഴുതിയ ആദ്യ കുറിപ്പിൽ തന്റെ മൃതദേഹം ആവശ്യമുള്ള ഒരാൾക്ക് ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. രണ്ടാമത്തെ കുറിപ്പിൽ, തന്റെ മുറി, കമ്പ്യൂട്ടർ, മറ്റ് സാധനങ്ങൾ എന്നിവ രണ്ട് അനുജന്മാർക്ക് നൽകണമെന്ന് അവൾ ആവശ്യപ്പെട്ടു.

സിവിക്സ് നോട്ട്ബുക്ക് കളഞ്ഞുപോയതിന് അച്ഛൻ വഴക്ക് പറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് പെൺകുട്ടിയെ വല്ലാതെ വേദനിപ്പിച്ചെന്നും അതിനാൽ അവൾ ഈ കടുംകൈ ചെയ്തെന്നും പറയുന്നു.

സംഭവം നടന്ന ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ട് അനുജന്മാരുമായി പുറത്തുപോയതിനാൽ അവൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. തിരികെ വന്നപ്പോളായിരുന്നു ഈ ദാരുണ സംഭവം. ഉടൻതന്നെ അവർ അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഈ സംഭവം കുടുംബാംഗങ്ങളെയും അയൽക്കാരെയും ഒരുപോലെ ഞെട്ടിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കാനും ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അധികാരികൾ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.