ശൈത്യകാലത്ത് നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും കൂടുതല്‍ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യാറുണ്ട്. ശക്തമായ പ്രകൃതിദത്ത ഔഷധമാണ് ഇഞ്ചി . ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ജലദോഷത്തിന്റെയും ചുമയുടെയും ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു. ഇഞ്ചിയുടെ ചികിത്സാ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇഞ്ചി ജ്യൂസ്.
സുപ്രധാന വിറ്റാമിനുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും ഇഞ്ചി നീരില്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ രോഗങ്ങള്‍ക്കുള്ള ശക്തമായ പ്രതിവിധിയാണ് ഇവ . ജലദോഷം തൊണ്ടവേദന എന്നിവ ഒഴിവാക്കുന്നതിനു പുറമേ, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകള്‍ക്കെതിരെ സ്വാഭാവിക പ്രതിരോധം നല്‍കുകയും ചെയ്യുന്നു.
ഇഞ്ചി ജ്യൂസിന്റെ ഗുണങ്ങള്‍
- പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ഇഞ്ചിയിലെ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളായ ജിഞ്ചറോളിന് ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് പലപ്പോഴും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും ജലദോഷത്തിനും കാരണമാകുന്ന ഹാനികരമായ വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നു.
- തൊണ്ടവേദനയും ചുമയും പ്രതിരോധിക്കുന്നു
ഇഞ്ചി നീരിന്റെ ചൂട് ചുമയെ ശമിപ്പിക്കുകയും തൊണ്ടയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇഞ്ചിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശ്വാസകോശ അണുബാധകള്‍ക്ക് അനുയോജ്യമാണ് .
- മൂക്കിലെ കഫതടസ്സം നീക്കുന്നു
ഇഞ്ചി ജ്യൂസ് മൂക്കിനകത്തെ വീക്കം കുറയ്ക്കുകയും വായുപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശ്വാസനാളത്തിലെ നീര്‍വീക്കം കുറയ്ക്കുന്നു. ഇത് മൂക്കിലൂടെ ശ്വസിക്കാന്‍ സഹായിക്കുന്നു.
- ദഹനത്തെ മെച്ചപ്പെടുത്തുന്നു
ദഹന എന്‍സൈമുകളുടെ സമന്വയത്തിലൂടെ ഇഞ്ചി ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടുതല്‍ കാര്യക്ഷമമായി ഭക്ഷണം ദഹിക്കാനും ഗ്യാസ് കുറയ്ക്കാനും സഹായിക്കുന്നു .