ലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘യാത്ര’ അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിതകഥയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശില്‍ ഉടനീളം നടത്തിയ യാത്രയാണ് സിനിമ പറയുന്നത്.
സിനിമയുടെ രണ്ടാം ഭാഗത്തില്‍ രാജശേഖര റെഡ്ഡിയുടെ മകന് ജഗന്റെ വേഷത്തില്‍ തമിഴ്നടന്‍ ജീവയാണ് എത്തുന്നത്. ഇതില്‍ ജഗ്മോഹന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുമായി ബന്ധപ്പെട്ട രംഗങ്ങളും സിനിമയിലുണ്ട്. ജര്‍മ്മന്‍ നടി സുസെയ്ന്‍ ബെര്‍ണാഡാണ് സോണിയയുടെ വേഷത്തില്‍ സിനിമയില്‍ എത്തുന്നത്. സോണിയാഗാന്ധിയോട് വളരെ സാമ്യമുള്ള സുസെയ്ന്റെ ഒരു ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇവര്‍ സോണിയയായി മേക്കപ്പിട്ട ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ജഗന് മോഹന്‍ റെഡ്ഡി ഒരു ജനനേതാവായി ഉയരുന്നതും 2009 മുതല്‍ 2019 വരെ ആന്ധ്രയില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളുമാണ് യാത്ര 2 കാണിക്കുന്നത്. ജഗന് മോഹന്‍ റെഡ്ഡിയോട് സോണിയയ്ക്ക് വ്യക്തിപരമായ ഇഷ്ടം ഉണ്ടായിരുന്നു. അത് ഈ ചിത്രത്തിലുണ്ട്.” സംവിധായകന് വി.രാഘവ് പറയുന്നു. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നും സംവിധായകന് പറയുന്നു.