Celebrity

ഗെയിം ഓഫ് ത്രോണ്‍സിലെ തകര്‍പ്പന്‍ താരത്തിനെ പിടികൂടിയ രോഗം; എന്താണ് അന്യൂറിസം

ഗെയിം ഓഫ് ത്രോണ്‍സിലെ ഗംഭിര പ്രകടനം കാഴ്ചവെച്ച താരമാണ് എമിലിയ ക്ലാര്‍ക്ക്. എന്നാല്‍ താരം അതിജീവിച്ചിരിക്കുന്നത് രണ്ട് അന്യൂറിസങ്ങളെയാണ്. മരണത്തില്‍നിന്നുപോലും തിരികെ ജീവിതത്തിലേക്ക് എത്തിയതിനെ പറ്റി ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട് താരം. രോഗം തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി നിശ്ചലമാക്കിയ സമയമാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയം പൂര്‍ത്തീകരിച്ചത്.

അതികഠിനമായ തലവേദനയുണ്ടായിട്ടുണ്ടെങ്കില്‍ സംശയിക്കാവുന്ന രോഗമാണിത്. തലച്ചോറിലെ രകതധമനികളുടെ ഭിത്തിയുടെ ഒരു ഭാഗം ദുര്‍ബലമായി പുറത്തേക്ക് തള്ളുന്നതാണ് അന്യുറിസം എന്ന രോഗത്തിലേക്ക് നയിക്കുന്നത്. ചികിത്സ ലഭിച്ചില്ലെങ്കില്‍ രക്തധമനി പൊട്ടി ആന്തരിക രക്തസ്രാവത്തിലേക്ക് നയിക്കാം. തലച്ചോറിലെ ധമനികളിക്കുള്ളില്‍ കുമിളകള്‍ രൂപപ്പെടുന്നതും അന്യൂറിസത്തിലേക്ക് നയിക്കാം. ഇത് പൊട്ടിയാല്‍ അസഹ്യമായ വേദന ഉണ്ടാകാം.

താരത്തിന് 2011ലാണ് ആദ്യമായി അന്യുറിസം വരുന്നത്. വ്യായാമം ചെയ്യുന്നതിനിടെ തലക്കറങ്ങി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ തിരികെ പിടിക്കുകയായിരുന്നു. സബ് അരക്നോയ്ഡ് ഹെമറേജാണ് എമിലിയെ ബാധിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.

തുടര്‍ന്ന് താരത്തിന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും സംസാരശേഷി നഷ്ടമാകുന്ന അഫേസിയയും നേരിടേണ്ടതായി വന്നു. ഇതിനെയെല്ലാ അതിജീവിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സിലെ അതിശക്തമായ കഥാപാത്രത്തിനെ അവതരിപ്പിച്ചത്. 2013ല്‍ വീണ്ടും അവളെ അന്യൂറിസം പിടികൂടി തുടര്‍ന്ന് സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇപ്പോല്‍ ഒരു ചാരിറ്റി സ്ഥാപനത്തിന് തുടക്കമിട്ടിരിക്കുകയാണ് എമിലിയ.