ദീര്‍ഘകാലം ശീതീകരിച്ച് സൂക്ഷിക്കപ്പെട്ട ഭ്രൂണത്തെ വളര്‍ത്തിയെടുത്ത് ലോകത്തെ ഏറ്റവും പ്രായമേറിയ കുഞ്ഞ് അമേരിക്കയില്‍ പിറന്നു. ഏകദേശം മൂന്ന് ദശകത്തോളം സൂക്ഷിക്കപ്പെട്ട ഭ്രൂണത്തില്‍ നിന്നും ഉണ്ടായ കുഞ്ഞാണ് ലോകത്തെ ഏറ്റവും പ്രായമേറിയ കുഞ്ഞ് എന്ന റെക്കോഡ് നേടിയിരിക്കുന്നത്. ജൂലൈ 26 ന് ജനിച്ച തദ്ദ്യൂസ് ഡാനിയേല്‍ പിയേഴ്സ് ആണ് ഈ നേട്ടം കൈവരിച്ച പൈതല്‍.
ഒഹായോയിലെ ലണ്ടനില്‍ താമസിക്കുന്ന ലിന്‍ഡ്‌സെയും ഭര്‍ത്താവ് ടിം പിയേഴ്സും 1994 ലെ ഭ്രൂണമാണ് ‘ദത്തെടുത്തത്’. ‘ഞങ്ങള്‍ക്ക് പ്രസവം ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സുഖമായിരിക്കുന്നു,’ ലിന്‍ഡ്‌സെ പിയേഴ്സ് പറഞ്ഞു. ‘കുഞ്ഞിന് 30 വയസ്സുള്ള ഒരു സഹോദരിയുണ്ട്.’ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭ്രൂണങ്ങള്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ടപ്പോള്‍ സഹോദരി കൊച്ചുകുട്ടിയായിരുന്നു. ‘ഇത് വളരെ അവിശ്വസനീയമായിരുന്നു.’ ഭ്രൂണം ദാനം ചെയ്ത 62 കാരിയായ ലിന്‍ഡ ആര്‍ച്ചേര്‍ഡ് പറഞ്ഞു.
1990 കളുടെ തുടക്കത്തിലാണ് കഥയുടെ തുടക്കം. ആറ് വര്‍ഷമായി ഗര്‍ഭം ധരിക്കാന്‍ ആര്‍ച്ചേഡ് ശ്രമിച്ചിട്ടും പരാജയപ്പെട്ടു. അവളും ഭര്‍ത്താവും ഐവിഎഫ് പരീക്ഷിക്കാന്‍ തീരുമാനിച്ചു. അന്ന് താരതമ്യേന പുതിയ സാങ്കേതികവിദ്യയായിരുന്നു. പലരും ചോദിച്ചു, നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്. എന്നാല്‍ അവര്‍ മുന്നോട്ട് പോയി, 1994 മെയ് മാസത്തില്‍, അവര്‍ക്ക് നാല് ഭ്രൂണങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. അതില്‍ ഒന്ന് ലിന്‍ഡയുടെ ഗര്‍ഭപാത്രത്തില്‍ ഇംപ്ലാന്റ് ചെയ്തു. മറ്റ് മൂന്ന് ഭ്രൂണങ്ങളും ക്രയോപ്രീവര്‍ ചെയ്ത് ഒരു ടാങ്കില്‍ സൂക്ഷിച്ചു.
ആരോഗ്യവതിയായ ആ കുഞ്ഞ് ഇപ്പോള്‍ 30 വയസ്സുള്ള ഒരു സ്ത്രീയാണ്. അവര്‍ക്ക് പത്ത് വയസ്സുള്ള സ്വന്തം മകളുമുണ്ട്. എന്നാല്‍ മറ്റ് മൂന്ന് ഭ്രൂണങ്ങളും കാലക്രമേണ ശീതീകരിച്ച് സൂക്ഷിച്ചു. മറ്റൊരു കുഞ്ഞ് കൂടി വേണമെന്ന് ലിന്‍ഡ്‌സേയ്ക്ക് പിന്നീട് മോഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യഭര്‍ത്താവ് അതിന് എതിരായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷം രണ്ടാമത്തെ പങ്കാളി വന്നപ്പോള്‍ ലിന്‍ഡ്‌സേയ്ക്ക് ആര്‍ത്തവ വിരാമമുണ്ടായി. എന്നാല്‍ സൂക്ഷിക്കപ്പെട്ട ഭ്രൂണങ്ങള്‍ ഉപേക്ഷിക്കാനോ ഗവേഷണത്തിനായി ദാനം ചെയ്യാനോ അവള്‍ ആഗ്രഹിച്ചില്ല.
അടുത്തതായി, അവള്‍ ഭ്രൂണ ‘ദത്തെടുക്കല്‍’ എന്നതിനെക്കുറിച്ച് കണ്ടെത്തി. യുഎസില്‍ ഈ ദത്തെടുക്കല്‍ സേവനങ്ങള്‍ നല്‍കുന്ന നിരവധി ഏജന്‍സികളുണ്ട്. പക്ഷേ അവയെല്ലാം വളരെക്കാലം മരവിപ്പിച്ചിരിക്കുന്ന ഭ്രൂണങ്ങളെ സ്വീകരിക്കുന്നില്ല. പഴയ ഭ്രൂണങ്ങള്‍ ഉരുകിപ്പോകുന്നതിനെ അതിജീവിച്ച് ഒരു കുഞ്ഞായി വിജയകരമായി വളരാനുള്ള സാധ്യത കുറവാണെന്നാണ് അവര്‍ കരുതുന്നത്. ലിന്‍ഡ്‌സേ നൈറ്റ്‌ലൈറ്റ് ക്രിസ്ത്യന്‍ അഡോപ്ഷന്‍സ് ഏജന്‍സി നടത്തുന്ന സ്‌നോഫ്‌ലേക്‌സ് പ്രോഗ്രാം കണ്ടെത്തി. ഏജന്‍സി അവളുടെ ഭ്രൂണങ്ങള്‍ എടുക്കുമായിരുന്നു, പക്ഷേ അതിന് ആര്‍ച്ചേഡിന്റെ ഭ്രൂണങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ട സമയത്തെ മെഡിക്കല്‍ രേഖകളും ഭ്രൂണങ്ങളുടെ ലാബ് രേഖകളും ആവശ്യമായിരുന്നു.
അങ്ങനെ ആര്‍ച്ചേഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളെ ചികിത്സിച്ച ഫെര്‍ട്ടിലിറ്റി ഫിസിഷ്യനെ ബന്ധപ്പെട്ടു. ‘എനിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ഓര്‍മ്മയുണ്ട്.’ അവള്‍ പറഞ്ഞു. അന്ന് 70 വയസ്സുള്ള ആ ഡോക്ടര്‍ ഇപ്പോഴും ഒറിഗോണിലെ ഒരു ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്നു. ആര്‍ച്ചേഡിന്റെ ഫയലുകള്‍ അയാള്‍ തന്റെ ബേസ്‌മെന്റില്‍ നിന്ന് പുറത്തെടുത്തു, അവള്‍ പറഞ്ഞു. ‘അവയില്‍ ചിലത് കൈപ്പടയില്‍ ആയിരുന്നു,’ അവള്‍ കൂട്ടിച്ചേര്‍ത്തു. 2022 ല്‍ അവളുടെ ഭ്രൂണങ്ങള്‍ നൈറ്റ്‌ലൈറ്റിന്റെ ‘മാച്ചിംഗ് പൂളില്‍’ സ്ഥാപിച്ചു. പിന്നീട് വിജയകരമായി ഉപയോഗപ്പെടുത്തി.




