മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലവേദന. മൈഗ്രേന്‍, സമ്മര്‍ദ്ദം, ജോലി തിരക്കുകള്‍, മറ്റ് അസുഖങ്ങള്‍ കൊണ്ടൊക്കെ തലവേദന നമ്മളെ കുഴപ്പത്തിലാക്കാം. കാലാവസ്ഥ വ്യതിയാനം, കടുത്ത മണം, പെര്‍ഫ്യൂമുകള്‍, കടുത്ത വെളിച്ചം, ആര്‍ത്തവമൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പലപ്പോഴും ഈ കാര്യങ്ങള്‍ ഒന്നും നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറില്ല. പക്ഷെ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും. തലവേദന ഉണ്ടാകാതിരിക്കാന്‍ താഴെ പറയുന്ന ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം….
* തൈര് – തൈര് അധികം കഴിക്കുന്നതും തലവേദന ഉണ്ടാക്കാം എന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ പറയുന്നു. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
* റെഡ് വൈന്‍ – എല്ലാവര്‍ക്കും വൈന്‍ കുടിക്കാന്‍ താത്പര്യമില്ലെങ്കിലും ചിലരെങ്കിലും വൈന്‍ അധികമായി കുടിക്കാറുണ്ട്. ഓരോ വ്യക്തികള്‍ക്കും വൈന്‍ കുടിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്. റെഡ് വൈന്‍ പലപ്പോഴും തലവേദനയ്ക്ക് കാരണമാകാറുണ്ടോ.
* ചീസ് – പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഉത്പ്പന്നമാണ് ചീസ്. രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുന്ന ടൈറാമിന്‍ തലവേദനയിലേക്ക് നയിക്കുന്നു. അമിതമായി ചീസ് കഴിക്കുന്നത് ഒഴിവാക്കാം.
* ചോക്ലേറ്റ് – ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. അതില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്ന ഒരു സംയുക്തമായ ടൈറാമിന്‍ അടങ്ങിയിട്ടുണ്ട്. നാലോ അഞ്ചോ കഷണം ചോക്ലേറ്റ് അല്ലെങ്കില്‍ ഒരു ബോക്സ് ചോക്ലേറ്റ് ഒക്കെ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.
* കൃത്രിമ മധുരം– കൃത്രിമ മധുരം കഴിക്കുന്നതും തലവേദന വര്‍ധിപ്പിക്കാനുള്ള കാരണമാണ്. തലവേദനയുള്ളവര്‍ മിതമായി മാത്രം മധുരം കഴിക്കുന്നതായിരിക്കും നല്ലത്.
* പാല്‍ – നിങ്ങള്‍ ലാക്ടോസ് അസഹിഷ്ണുത ഉള്ളവരാണെങ്കില്‍ പാല്‍ കുടിക്കുന്നത് തലവേദനയ്ക്ക് കാരണമായേക്കാം. ഇടയ്ക്ക് തലവേദന വരുന്നവരാണെങ്കില്‍ അമിതമായി പാല്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണഅ നല്ലത്.
* സിട്രസ് പഴങ്ങള്‍ – തലവേദനയ്ക്ക് കാരണമാകുന്ന ഒക്ടോപമൈന്‍ എന്ന പദാര്‍ത്ഥം അവയില്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി ഉള്ള പഴങ്ങള്‍ സഹിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ, മുന്തിരി എന്നിവയില്‍ നിന്നും തലവേദന ഉണ്ടാകാം.