Crime

സ്വന്തംഭാര്യയും മകളും മുങ്ങിത്താഴുമ്പോള്‍ 16 കാരിയെ മാതാവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത് 27 കാരന്‍

ഇറാഖില്‍ നിന്നും ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ബോട്ടില്‍ 27 കാരന്‍ 16 കാരിയെ മാതാവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയും ചെയ്തതായി ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം മാതാവ് ഉള്‍പ്പെടെ മരണത്തിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്ന ബോട്ടില്‍ അനേകര്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ പ്രവര്‍ത്തി.

മെഡിറ്ററേനിയന്‍ റൂട്ടില്‍ വെച്ച് ജൂണ്‍ 16 നായിരുന്നു സംഭവം. ബോട്ട് തകര്‍ച്ചയില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട യുവാവിനെ പിന്നീട് ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുര്‍ബ്ബലയായ പെണ്‍കുട്ടിയും അവളുടെ മാതാവും കൊലയാളിയും അടക്കം അനധികൃത കുടിയേറ്റക്കാരായ അനേകരുമായി മെഡിറ്ററേനിയന്‍ കടലിലൂടെ ബോട്ട് ഇറ്റാലിയന്‍ തീരം ലക്ഷ്യമിട്ട്് നീങ്ങുകയായിരുന്നു.

സ്വന്തംഭാര്യയും മകളും കണ്‍മുന്നില്‍ മരണം പുല്‍കുന്നത് കണ്ട യുവാവാണ് തന്നെപ്പോലെ അപകടത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന മറ്റൊരാളുടെ മകളായ പെണ്‍കുട്ടിയെ അവളുടെ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മാതാവിന് മുന്നിലിട്ട് ബലാത്സംഗം ചെയ്ത്. ശാരീരിക പീഡനത്തിനിടയില്‍ പെണ്‍കുട്ടി ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. അതേസമയം ഇയാളെ ഈ ക്രൂരതയിലേക്ക് നയിക്കാനുണ്ടായ മാനസീകാവസ്ഥയെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. ഇപ്പോള്‍ ഇറ്റലിയിലെ കലാബ്രിയയില്‍ ജയിലിലാണ്.

ഇറ്റാലിയന്‍ തീരത്തേക്കുള്ള ലക്ഷ്യസ്ഥാനത്തിന് മുമ്പ് കടലില്‍ ബോട്ടുമുങ്ങി 36 പേരാണ് മരണമടഞ്ഞത്. ഇതില്‍ 15 കുട്ടികളും പെടും. അതേസമയം ബോട്ടില്‍ 24 കുട്ടികള്‍ അടക്കം 70 പേരുണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു. ബോട്ടിലെ കുടിയേറ്റക്കാരില്‍ കൂടുതല്‍ കുര്‍ദിഷ് അഫ്ഗാന്‍ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്നാണ് വിവരം. ഇറ്റലിയുടെ ദക്ഷിണ തീരത്ത് 120 മൈല്‍ അകലെയായിരുന്നു ബോട്ട്.

ലൈഫ് ജാക്കറ്റുകള്‍ പോലുമില്ലാതെയാണ് ബോട്ട് യൂറോപ്പിലേക്കുള്ള യാത്ര നടത്തിയെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മറ്റ് ബോട്ടുകള്‍ ജീവകാരുണ്യപ്രവര്‍ത്തകരോട് പറഞ്ഞത്. എഞ്ചിന്‍ പൊട്ടിത്തെറിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ഇറ്റാലിയന്‍ പത്രമായ ഇല്‍ മെസാഗെറോ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ അത് മുങ്ങാന്‍ തുടങ്ങുകയും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും ആയിരുന്നു. ആഫ്രിക്കയില്‍ നിന്നും മദ്ധ്യേഷ്യയില്‍ നിന്നും പാലായനം ചെയ്യാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഇറ്റലി ഒരു പ്രധാന പ്രവേശന പോയിന്റാണ്.