Sports

ഗുജറാത്ത് ടൈറ്റന്‍സിന്റെ ആ സുന്ദരി ആരാണ്? അനാ ഡി അര്‍മാസിന്റെ തനിപ്പകര്‍പ്പെന്ന്

കളിക്കളത്തിലെയും പുറത്തെയും പ്രധാനപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്തുന്നതില്‍ പാപ്പരാസികള്‍ ഒരിക്കലും പരാജയപ്പെടാത്തതിനാല്‍ അവസാന പന്ത് വരെ സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൗതുകങ്ങളും വിനോദവും പവര്‍പാക്ക് പ്രകടനങ്ങളും കൂടി നിറഞ്ഞതാണ്. കളിക്കാരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും അവിടെ ക്യാമറകളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പല അവസരങ്ങളിലും, ക്യാമറാമാന്‍മാര്‍ പ്രിയപ്പെട്ട താരങ്ങളെയും ടീമിനെയും മാത്രമല്ല അവര്‍ക്കുവേണ്ടി ആവേശത്തോടെ ആര്‍ത്തുവിളിക്കുന്നതും കണ്ണിന് ഇമ്പം പകരുന്ന രീതിയില്‍ സ്റ്റേഡിയത്തിലുണ്ടാകാറുള്ള സുന്ദരമായ ചില മുഖങ്ങളും വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ സമാനമായ ഒരു സംഭവം ഉണ്ടായി.

ഒരു ക്യാമറാമാന്‍ ഹോളിവുഡിലെ ക്യൂബന്‍ നടി അന ഡി അര്‍മാസിന്റെ രൂപസാദൃശ്യമുള്ള ഒരു ആരാധികയെ കാണിച്ചു. മത്സരത്തിന്റെ പ്രത്യേക സ്‌നിപ്പെറ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചുറ്റിക്കറങ്ങുകയാണ്. വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സുന്ദരിയായ പെണ്‍കുട്ടിയെ പ്രശംസിച്ചുകൊണ്ടു രംഗത്ത് വന്നു. ആരാണ് ഈ സുന്ദരിയായ പെണ്‍കുട്ടി എന്ന രീതിയില്‍ അന്വേഷണങ്ങളും ആരംഭിച്ചിരിക്കുകയാണ്.

നിരവധി ആളുകള്‍ അവളുടെ സൗന്ദര്യത്തെ അഭിനന്ദിക്കുകയും ഇത്രയും മനോഹരമായ ആരാധകരുള്ള ഗുജറാത്ത് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. അന ഡി അര്‍മസും ഐപിഎല്ലിന്റെ ആരാധികയാണെന്ന് എനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഒരാള്‍ ഇട്ട കമന്റ്.

ഐപിഎല്ലിലെ സ്ഥിരം സുന്ദരമുഖങ്ങളില്‍ ഒന്നായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെ സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഒരു കോളിളക്കം സൃഷ്ടിച്ചിരുന്നു. അവരുടെ ആരാധകരും ഉടന്‍തന്നെ അവളുടെ സൗന്ദര്യത്തെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.