Featured Sports

കിരീടത്തിലേക്ക് ഒരു മത്സര ദൂരം: പാടീദാറിന്റെ ‘കൂൾ’ പടയ്ക്ക് മുന്നിൽ ഗില്ലിന്റെ ടൈറ്റൻസ് പതറുമോ?

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) പത്തൊൻപതാം സീസണിന്റെ ആവേശകരമായ ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുന്നു. വൈകിട്ട് 7.30-നാണ് മത്സരം . കഴിഞ്ഞ തവണ ഫൈനൽ നടന്ന അതേ പിച്ചിൽ തന്നെയാണ് ഇന്നും കളി നടക്കുക. ഈ സീസണിൽ ഇതിനുമുമ്പ് രണ്ടുതവണ ഈ പിച്ചിൽ മത്സരം നടന്നപ്പോഴും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ചരിത്രത്തിൽ ഇവിടെ നടന്ന ആറ് ഫൈനലുകളിൽ നാലിലും Read More…

Featured Sports

ഗില്ലിന്റെ സെഞ്ചുറി തിളക്കം; രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ . രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന വലിയ വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടക്കുകയായിരുന്നു. വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 77 Read More…

Featured Sports

പോരാട്ടത്തിൽ തുല്യശക്തർ; ഒന്നാം ക്വാളിഫയറിൽ ബംഗളൂരുവും ഗുജറാത്തും നേർക്കുനേർ!

ധർമശാല: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 19-ാം സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരം ഇന്ന് നടക്കും. ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-ന് ആരംഭിക്കുന്ന ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് പോരാട്ടം. ധർമശാലയിലെ അന്തരീക്ഷം രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുന്നവർക്ക് ഏറെ അനുകൂലമാണ്. ഹിമാലയത്തോട് ചേർന്ന പ്രദേശമായതിനാൽ സന്ധ്യ കഴിയുന്നതോടെ മഞ്ഞുവീഴ്ച തുടങ്ങും. ഇത് ബൗളർമാർക്ക് പന്ത് സ്വിങ് ചെയ്യിക്കാൻ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. Read More…

Featured Sports

വേണ്ടത് വമ്പൻ വിജയം, തോറ്റു തുന്നംപാടി ചെന്നൈ, സഞ്ജു ഗോള്‍ഡൻ ഡക്ക്; പ്ലേ ഓഫ് കാണാതെ പുറത്ത്

അഹമ്മദാബാദ്∙ ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോൽവി വഴങ്ങിയതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും Read More…

Featured Sports

രണ്ട് ജയത്തിന് ശേഷം ഒരു തോൽവി, ആർസിബി പതിവ് തെറ്റിച്ചില്ല, ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോൽവി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കി. ഈ സീസണിൽ രണ്ട് ജയത്തിന് ശേഷം ഒരു തോൽവി എന്ന പതിവ് ആർസിബി ഇത്തവണയും ആവർത്തിച്ചു. ആർസിബി മുന്നോട്ടുവെച്ച 156 റൺസ് എന്ന ചെറിയ ലക്ഷ്യം 15.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ബാറ്റിങ്ങിൽ തിളങ്ങിയ ശുഭ്മൻ ഗിൽ, ജോസ് ബട്‍ലർ, രാഹുൽ തെവാത്തിയ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന് ജയം എളുപ്പമാക്കിയത്. Read More…

Featured Sports

കോലിയെ കൈവിട്ടപ്പോള്‍ ഗുജറാത്തിന് നഷ്ടമായത് വിജയം! സായുടെ സെഞ്ചറി പാഴായി, ആർസിബിക്ക് ഗംഭീര ജയം

ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിരാട് കോലിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഗുജറാത്ത് ടീം ഇപ്പോള്‍ മറക്കാനാഗ്രഹിക്കുന്നുണ്ടാവും. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദർ നൽകിയ ആ ലൈഫ് മുതലാക്കിയ കോലി 44 പന്തിൽ 81 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോലിക്കൊപ്പം 27 പന്തിൽ 55 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഗുജറാത്ത് ഉയർത്തിയ 206 റൺസെന്ന വലിയ വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി Read More…

Featured Sports

തിലക് വർമയുടെ അതിവേഗ സെഞ്ച്വറി, ഗുജറാത്തിനെ 100ന് എറിഞ്ഞിട്ട് ബോളർമാർ, മുംബൈയുടെ തിരിച്ചുവരവ്

തുടർച്ചയായ നാലു തോൽവികൾക്കുശേഷം ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 200 റൺസ് പിന്തുടർന്ന ഗുജറാത്ത് വെറും 100 റൺസിന് എല്ലാവരും പുറത്തായി. നാലോവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അശ്വനി കുമാറാണ് ഗുജറാത്തിനെ തകർത്തത്. ഈ വിജയത്തോടെ നാല് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മൂന്നാം തോൽവി വഴങ്ങിയ ഗുജറാത്ത് ആറാം സ്ഥാനത്താണ്. മറുപടി Read More…

Sports

തോറ്റ് തോറ്റ് കൊൽക്കത്ത; ഗില്ലാട്ടത്തില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് വിജയം

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം വിജയം കുറിച്ചു. കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഈ ജയത്തോടെ ആറ് പോയിന്റുള്ള ഗുജറാത്ത് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ, അഞ്ച് തോൽവികളുമായി കൊൽക്കത്ത പത്താം സ്ഥാനത്ത് തുടരുകയാണ്. മറുപടി ബാറ്റിങ്ങിൽ നായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. Read More…

Featured Sports

അവസാന പന്തുവരെ ചങ്കിടിപ്പ്; ഒരു റണ്ണിന് ഡൽഹിയെ എറിഞ്ഞിട്ട് ഗുജറാത്ത്, അവിശ്വസനീയമായ ജയം

ഐപിഎൽ 2026 സീസണിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഒരു റണ്ണിന്റെ ആവേശ വിജയം. അവസാന പന്തുവരെ നീണ്ട നാടകീയതയ്ക്കും വൈഡിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കുമൊടുവിലാണ് ഗുജറാത്ത് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 211 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഗുജറാത്ത് വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ, സീസണിൽ മികച്ച ഫോമിലായിരുന്ന ഡൽഹിയുടെ Read More…