ന്യൂഡല്‍ഹി: മുന്‍ തൊഴിലുടമയുമായുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും തൊഴിലുടമയുടെ ഭാര്യയുമായുള്ള വിവാഹേതര ബന്ധവും ഡല്‍ഹിയില്‍ 22 കാരനായ റെസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി. കൊണാട്ട് പ്ലേസിലെ ഒരു ഭക്ഷണശാലയില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിന്‍ കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള അവിഹിതബന്ധം മുതലെടുത്ത് പക തീര്‍ക്കാന്‍ തൊഴിലുടമ യുവാവിനെ ഭാര്യയെ കൊണ്ടു നിര്‍ബ്ബന്ധിപ്പിച്ച് വിളിച്ചുവരുത്തി ഭര്‍ത്താവ് ഹാഷിബ് ഖാന്‍ കുത്തിക്കൊല്ലുകയായിരുന്നു.
ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറില്‍ ടീ ഷര്‍ട്ട് നിര്‍മാണ യൂണിറ്റ് നടത്തിയിരുന്ന ഖാന്‍ (31), ഭാര്യ ഷബീന ബീഗം എന്നിവരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച കൊണാട്ട് പ്ലേസില്‍ നിന്ന് കുമാറിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെ പരാതിയില്‍ പോലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ന്യൂഡല്‍ഹി) ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. തുടര്‍ന്ന് സച്ചിന്‍ കുമാറിന്റെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഗം വിഹാറിലെ അവസാന ലൊക്കേഷന്‍ വെളിപ്പെടുത്തി. ഇവിടെ സച്ചിനെ തന്റെ ഫാക്ടറിയില്‍ നേരത്തെ ജോലിക്കെടുത്തിരുന്ന ഹാഷിബ് ഖാനെ കണ്ടെത്തി.
കൂടുതല്‍ അന്വേഷണത്തില്‍ ഹാഷിബില്‍ നിന്ന് സച്ചിന്‍ രണ്ട് ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് ദമ്പതികളെ ചോദ്യം ചെയ്തപ്പോള്‍ സച്ചിന്‍ ഷബീന ബീഗവുമായി വിവാഹേതര ബന്ധത്തിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതറിഞ്ഞ ഹാഷിബ് കഴിഞ്ഞ ഞായറാഴ്ച സച്ചിനെ വീട്ടിലേക്ക് വിളിച്ചുവരുത്താന്‍ ഭാര്യയെ നിര്‍ബന്ധിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം ദമ്പതികള്‍ മൃതദേഹം കാറില്‍ നിറച്ച് ദസ്നയിലെ ഒരു കാട്ടുപ്രദേശത്ത് തള്ളുകയായിരുന്നുവെന്നും കണ്ടെത്തി. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. രാത്രി വൈകിയും സച്ചിന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഖാന്റെ സംഗം വിഹാര്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന സച്ചിന്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചിരുന്നുവെന്ന് അലിഗഡ് ആസ്ഥാനമായുള്ള സഹോദരന്‍ മോഹിത് പറഞ്ഞു. ഒരു ലക്ഷം തിരികെ നല്‍കിയെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.