Oddly News Spotlight

‘കിടക്ക പങ്കിടാൻ ക്ഷണിച്ചു, പരസ്പരം മടിയിലുറങ്ങാറുണ്ട്, 11 ലക്ഷത്തിന്റെ ഉൾവസ്ത്രങ്ങൾ വാങ്ങിത്തന്നു’: ഫെയ്സ്ബുക് മുൻ സിഒഒയ്ക്കെതിരെ ആരോപണം

മെറ്റയുടെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഐടി – ടെക് രംഗത്തെ കരുത്തുറ്റ വനിതയുമാണ് ഷെറിൽ സാന്‍ബെര്‍ഗ്. ഇപ്പോഴിതാ ഷെറിലിനെതിരെ വിവദങ്ങളുയര്‍ത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക് മുന്‍ ജീവനക്കാരിയുടെ പുസ്തകം.

ഷെറിൽ സിഇ ഒ ആയിരിക്കെ ഫേസ്ബുക്കിൽ എക്സിക്യൂട്ടീവ് ആയിരുന്ന സാറ വിന്‍ വിസ്യംസ് എഴുതിയ കെയര്‍ലെസ് പീപ്പീള്‍ ; എ കോഷനറി ടെയ്ല്‍ ഓഫ് പവര്‍ ; ഗ്രീഡ് ആന്‍ഡ് ലോസ്റ്റ് ഐഡിയലിസം എന്ന പുസ്തകമാണ് ടെക് രംഗത്തെ അടിയുലച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

സാറയെ 2017ല്‍ മെറ്റയില്‍ നിന്നും പുറത്താക്കിയിരുന്നു. ഷെറിലിനെതിരെ മാത്രമല്ല മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെതിരെയും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പുസ്തകത്തില്‍ സാറ പറയുന്നത് ഷെറിൽ തന്നോട് ഒരു മേല്‍ ഉദ്യോഗസ്ഥയ്ക്ക് ചേരാത്ത തരത്തില്‍ പെരുമാറിയതായിയാണ്.

2016ല്‍ കാലിഫോര്‍ണിയയിലേക്ക് സ്വകാര്യ ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തന്നോടൊപ്പം കിടക്ക ഉപയോഗിക്കാനായി ഷെറിൽ നിരന്തരം ആവശ്യപ്പെട്ടെന്ന് സാറ പറയുന്നു. എന്നാല്‍ ആ ആവശ്യം താന്‍ നിരസിക്കുകയായിരുന്നുവെന്നും അത് ഷെറിലിനെ അലോസരപ്പെടുത്തിയെന്നും സാറ പറയുന്നുണ്ട്.

തന്റെ അസിസ്റ്റന്റായിരുന്ന സാദി എന്ന വനിതയോടും ഷെറിലിന്റെ പെരുമാറ്റം സംശയകരമായിരുന്നുവെന്നും അവര്‍ പറയുന്നു . ഒരിക്കല്‍ യൂറോപ്പിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തപ്പോള്‍ ഇരുവര്‍ക്കുമായി 11 ലക്ഷം രൂപയിലധികം വിലവരുന്ന ഉള്‍വസ്ത്രങ്ങള്‍ വാങ്ങി. പ്രഫഷനല്‍ രീതി ലംഘിച്ചുകൊണ്ട് ഇരുവരും പരസ്പരം മടിയിലുറങ്ങാറുണ്ടായിരുന്നെന്നും സാറ ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ ഡേറ്റ ചൈനയുമായി ,ഷെയര്‍ ചെയ്യാന്‍ സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. ചൈനീസ് മാര്‍ക്കറ്റിലേക്ക് കടക്കുന്നതിനായിരുന്നു ഇത്. ആരെങ്കിലും തന്നെ ബോർഡ് ഗെയിംസില്‍ തോല്പ്പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും പുസ്തകത്തിലുണ്ട്. ജോയല്‍ കപ്ലാന്‍ എന്ന ഫെയ്‌സ്ബുക്കിന്റെ പോളിസി ചീഫ് തന്നോട് അശ്ലീല പരാമര്‍ശം നടത്തിയെന്നും സാറ ആരോപിക്കുന്നു.

എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് സാറ ഉന്നയിക്കുന്നതെന്നാണ് മെറ്റയുടെ പ്രതികരണം. സാറയ്‌ക്കെതിരെ അടിയന്തിര നിയമനടപടി സ്വീകരിച്ച മെറ്റ, പുസ്തകത്തിന്റെ പ്രമേഷനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്പിച്ചട്ടുണ്ട്. മെറ്റയിലെത്തുന്നതിന് മുമ്പായി ലോകബാങ്കിലും ഗൂഗിളിലും ഷെറില്‍ ജോലി ചെയ്തിരുന്നു.