നാസിക്കിലെ ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ കഴിഞ്ഞ നാല് വർഷമായി നടന്നു വന്നിരുന്ന ക്രൂരമായ ലൈംഗിക പീഡനവിവരങ്ങൾ വേഷം മാറി എത്തിയ ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പുറത്തുകൊണ്ടുവന്നത്. കമ്പനിക്കുള്ളിൽ നടന്ന ഒരു മീറ്റിംഗിനിടെ വേഷപ്രച്ഛന്നരായി എത്തിയ പോലീസ് സംഘം, പ്രതികൾ സ്ത്രീകളോട് മോശമായി പെരുമാറുന്നത് നേരിൽ കാണുകയും അവരെ കയ്യോടെ പിടികൂടുകയും ചെയ്തു. കേസിൽ ശക്തമായ തെളിവുകൾക്കായി നാൽപ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് നിലവിൽ പരിശോധിച്ചു വരികയാണ്. ടീം ലീഡർമാർ, എച്ച്.ആർ പ്രതിനിധി എന്നിവരുൾപ്പെടെ Read More…
Tag: Harassment
“അടി കിട്ടിയത് യുവാവിന്; പക്ഷേ ചർച്ചയാകുന്നത് വീഡിയോയിലെ സ്ത്രീകളുടെ ഐഡന്റിറ്റി!”
ഡൽഹിയിൽ മൂന്ന് വിദേശ വനിതകളെ ഒരാൾ ശല്യം ചെയ്തെന്നും തുടർന്ന് അവർ അയാളെ ഓടിച്ചെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 72 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും കണ്ടുനിൽക്കുന്നവരുടെ നിസ്സംഗതയെക്കുറിച്ചും വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. തിരക്കുള്ള ഒരു റോഡിൽ രാത്രിസമയത്ത് സ്ത്രീകളും ഒരാളും തമ്മിൽ തർക്കമുണ്ടാകുന്നതും അവർ അയാളെ പിന്തുടരുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ അതിലെ അവകാശവാദങ്ങൾ തെറ്റാണെന്ന വാദവുമായി നിരവധി പേർ രംഗത്തെത്തി. Read More…
മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ ക്രൂരത; ഹോസ്റ്റലിൽ അഴിഞ്ഞാടി ഡൽഹി സ്വദേശി, ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവിൽ നിന്നുളള നടുക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഡോംലൂർ സെക്കൻഡ് സ്റ്റേജിലെ യൂത്ത് ഹോസ്റ്റലിൽ വെച്ച് 28 വയസ്സുള്ള മലയാളി യുവതിയെ ഉപദ്രവിച്ച കേസിൽ 35 കാരനായ ഡൽഹി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11-നാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, രാത്രി ഒമ്പത് മണിയോടെ പ്രതി യുവതിക്ക് നേരെ സ്നൂക്കർ സ്റ്റിക്കുകളും സ്നൂക്കർ ബോളുകളും വലിച്ചെറിയുന്നത് കാണാം. പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാൾ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന മനു Read More…
ലോകകപ്പിനിടെ പാക് താരം ഹോട്ടല്‍ ജീവനക്കാരിയെ കയറിപ്പിടിച്ചു! വീണ്ടും നാണക്കേട്, പിഴ ശിക്ഷ
ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ പീഡനവിവാദവും. ശ്രീലങ്കയിലെ കാൻഡിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിൽ വെച്ച് ടീമിലെ ഒരു താരം ഹൗസ് കീപ്പിങ് ജീവനക്കാരിയോട് അശ്ലീലമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന വിവരം. സൂപ്പർ എട്ടിലെ നിർണ്ണായകമായ ശ്രീലങ്കൻ പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നതെന്ന് ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനായി ടീം ഹോട്ടലിൽ കഴിയുമ്പോഴാണ് താരം യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് Read More…
ജാതി ചോദിച്ചെത്തി സദാചാരസംഘം; ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി യുവാവും യുവതിയും- വീഡിയോ
ജാതി ചോദിച്ചെത്തിയ സംഘത്തില്‍ നിന്നും “സദാചാര പൊലീസിംഗിൽ” നിന്നും രക്ഷപ്പെടാൻ രക്ഷപ്പെടാന്‍ പീറ്റ്സാ ഷോപ്പിന്റെ രണ്ടാംനിലയില്‍ നിന്നും യുവാവും യുവതിയും ചാടി . ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബറേലി മോഡിന് സമീപമുള്ള പ്രശസ്തമായ ഒരു പിസ്സ കഫേയിലായിരുന്നു സംഭവം. താഴേക്ക് ചാടിയ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്. ജാതി ചോദിച്ചുള്ള പീഡനം പോലീസ് വൃത്തങ്ങളും ദൃക്‌സാക്ഷികളും നൽകുന്ന വിവരമനുസരിച്ച്, ഭക്ഷണം കഴിക്കാനായി കഫേയിലെത്തിയ Read More…
‘മുത്തച്ഛന്‍റെ പ്രായമുള്ളയാള്‍ എന്‍റെ അരക്കെട്ടില്‍ കയറിപിടിച്ചു, ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തി’, നടി മൗനി റോയ്
തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി മൗനി റോയ്. ഹരിയാനയിലെ ഒരു വിവാഹപരിപാടിക്കിടെയാണ് സംഭവം. മുത്തച്ഛന്മാരാവാൻ പ്രായമുള്ള ആളുകളിൽനിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമ പോസ്റ്റിൽ ആരോപിച്ചു. അനുവാദമില്ലാതെ അരക്കെട്ടിൽ കയറിപ്പിടിച്ചുവെന്നാണ് ആരോപണം. കൈയെടുക്കാൻ അഭ്യർഥിച്ചപ്പോൾ നീരസം പ്രകടിപ്പിച്ചു. വേദിയിലെ പ്രകടനത്തിനിടെ രണ്ടുപേർ അസഭ്യം പറയുകയും ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയെന്നും നടി ആരോപിച്ചു. ‘കഴിഞ്ഞ ദിവസം കർണാലിലെ ഒരു പരിപാടിയിൽ അതിഥികളുടെ, പ്രത്യേകിച്ച് എന്റെ മുത്തച്ഛന്റെ Read More…
മിനി സ്കര്‍ട്ട് ധരിച്ച യുവാവ്; ടിഷ്യു പേപ്പര്‍ വാങ്ങാന്‍ ആവശ്യപ്പെടും; വാങ്ങിയില്ലെങ്കില്‍ നഗ്നതാ പ്രദര്‍ശനം
സിംഗപ്പൂരില്‍ സ്കൂളുകള്‍ക്കും പബ്ലിക് പാര്‍ക്കുകള്‍ക്കും സമീപം സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി യാത്രക്കാരെ പേടിപ്പിച്ച് പണം വാങ്ങുന്ന യുവാവിനെ തേടി പൊലീസ്. മിനി സ്കര്‍ട്ട് ധരിച്ചും സ്ട്രാപ്‌ലെസ് മിനി ഗൗണ്‍ ധരിച്ചുമെല്ലാം ഇയാളെ കണ്ടവരുണ്ട്. ഈ യുവാവ് മെട്രോ ട്രെയിനില്‍ നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 15 ഡോളറിന് 12 ടിഷ്യു പായ്ക്കറ്റ് നല്‍കാമെന്നുപറഞ്ഞാണ് ഇയാള്‍ വഴിയാത്രക്കാരെ സമീപിക്കുക. വേണ്ടെന്നുപറഞ്ഞാല്‍ അല്‍പം മാറി നിന്ന് സംസാരിക്കാമെന്ന് പറയും. സമ്മതിക്കുമെന്ന് തോന്നിയാല്‍ വീട്ടിലെ കദനകഥകള്‍ പറഞ്ഞുതുടങ്ങും. കഥ പറയാനും സമ്മതിച്ചില്ലെങ്കില്‍ Read More…
ഭക്ഷണം എടുത്തുവയ്ക്കാൻ വൈകി, നവവധുവിന് പീഡനം, തല ചുമരിൽ ഇടിപ്പിച്ചു; മലപ്പുറത്ത് ജിം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ
പെരിന്തൽമണ്ണ∙ ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ജിംനേഷ്യം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്. ഒക്ടോബർ 27നാണ് സംഭവം. ഒരു മാസം മുൻപാണ് ഷഹീനും യുവതിയും പ്രണയിച്ച് വിവാഹിതരായത്. ജിംനേഷ്യം പരിശീലകനായ ഷഹീൻ രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചെന്നു പറഞ്ഞ് ഭാര്യയുടെ തല ചുമരിൽ ഇടിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെയെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. Read More…
‘എന്നെ കൊന്നാൽ ശിക്ഷിക്കപ്പെടാതെ രക്ഷിക്കാമെന്ന് ഭർത്താവിന് ഉറപ്പു നൽകി’; വിഡിയോയ്‌ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ
പൊലീസ് കോൺസ്റ്റബിളായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം ലക്നൗവില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുൻപ് സ്വയം ചിത്രീകരിച്ച വീഡിയോയിലാണ് യുവതി തന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർ തന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെന്നും തന്റെ ഭർത്താവിനെകൊണ്ട് മറ്റൊരു യുവതിയെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നതായുമാണ് സൗമ്യ കശ്യപ് എന്ന യുവതി വിഡിയോയിൽ ആരോപിച്ചിരിക്കുന്നത്. ‘‘എന്നെ കൊല്ലാൻ ഭർത്താവിനോട് അഭിഭാഷകനായ അമ്മാവൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയാൽ ഭർത്താവിനെ ജയിലിൽ പോകാതെ അദ്ദേഹം Read More…









