Crime

മദ്യപനായ ഭര്‍ത്താവിനെ അടിച്ചുകൊന്ന് ഭാര്യമാര്‍; മരിച്ചത് രണ്ടുമാസം മുമ്പ് ഭാര്യാമാതാവിനെ കൊന്നയാള്‍

മദ്യപിച്ചു ലക്കുകെട്ട് സ്ഥിരം ശല്യക്കാരനായ ഭര്‍ത്താവിനെ ഭാര്യമാര്‍ ചേര്‍ന്നു മര്‍ദിച്ചുകൊന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യമാരില്‍ ഒരാളുടെ അമ്മയെ രണ്ടുമാസംമുമ്പ് മര്‍ദിച്ചുകൊന്നയാളാണു കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ജാന്‍ഗാവ് ജില്ലയില്‍ കഴിഞ്ഞ ഏഴിനു രാത്രിയാണു സംഭവം. കല്യ കനകയ്യ എന്നയാളെയാണു ഭാര്യമാരായ ചുക്കമ്മ, ഷിറിഷ എന്നിവര്‍ ചേര്‍ന്നു കൊന്നത്. രണ്ടാം ഭാര്യയുടെ അറുപതുവയസുകാരി അമ്മയെ രണ്ടുമാസം മുമ്പ് കനകയ്യ മര്‍ദിച്ചു കൊന്നിരുന്നു. അതിനുശേഷം ഗ്രാമത്തില്‍നിന്നു പലായനം ചെയ്ത ഇയാള്‍ ഇടയ്ക്കു മടങ്ങിയെത്തി ഭാര്യമാരെയും അയല്‍വാസികളെയും ഭീഷണിപ്പെടുത്തുക പതിവായിരുന്നു. Read More…

Crime

ഒരു പവന്‍ സ്വര്‍ണം കുറഞ്ഞു; വിവാഹത്തിന്റെ നാലാംനാള്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

നാല് ദിവസം മുന്‍പ് നടന്ന വിവാഹത്തിലെ വധു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടില്‍ തിരുവള്ളൂരില്‍ 24കാരിയായ ലോകേശ്വരിയാണ് ആത്മഹത്യ ചെയ്തത്. . ഒരു പവന്‍ സ്വര്‍ണത്തിന്റെ പേരിലാണ് ലോകേശ്വരിയെ ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നാലുദിവസം മുന്‍പാണ് 27കാരിയായ ലോകേശ്വരിയും 37കാരനായ പനീറും വിവാഹതിരായത്. ഇയാള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പത്തു പവന്‍ സ്വര്‍ണമാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ 5 പവന്‍ നല്‍കാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോള്‍ അംഗീകരിച്ചു. പക്ഷേ Read More…

Crime

24 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സിര്‍മൗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഗണിതശാസ്ത്ര അധ്യാപകനാണ് അറസ്റ്റിലായത്. സ്‌കൂളിലെ എട്ടു മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതിക്രമം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് Read More…

Oddly News Spotlight

‘കിടക്ക പങ്കിടാൻ ക്ഷണിച്ചു, പരസ്പരം മടിയിലുറങ്ങാറുണ്ട്, 11 ലക്ഷത്തിന്റെ ഉൾവസ്ത്രങ്ങൾ വാങ്ങിത്തന്നു’: ഫെയ്സ്ബുക് മുൻ സിഒഒയ്ക്കെതിരെ ആരോപണം

മെറ്റയുടെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഐടി – ടെക് രംഗത്തെ കരുത്തുറ്റ വനിതയുമാണ് ഷെറിൽ സാന്‍ബെര്‍ഗ്. ഇപ്പോഴിതാ ഷെറിലിനെതിരെ വിവദങ്ങളുയര്‍ത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക് മുന്‍ ജീവനക്കാരിയുടെ പുസ്തകം. ഷെറിൽ സിഇ ഒ ആയിരിക്കെ ഫേസ്ബുക്കിൽ എക്സിക്യൂട്ടീവ് ആയിരുന്ന സാറ വിന്‍ വിസ്യംസ് എഴുതിയ കെയര്‍ലെസ് പീപ്പീള്‍ ; എ കോഷനറി ടെയ്ല്‍ ഓഫ് പവര്‍ ; ഗ്രീഡ് ആന്‍ഡ് ലോസ്റ്റ് ഐഡിയലിസം എന്ന പുസ്തകമാണ് ടെക് രംഗത്തെ അടിയുലച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. സാറയെ 2017ല്‍ മെറ്റയില്‍ Read More…

Crime

കേസ് പിന്‍വലിക്കാന്‍ ഭാര്യ ചോദിച്ചത് 3 കോടി, മകനെ കാണാന്‍ 30 ലക്ഷവും; ബംഗലുരുവില്‍ ടെക്കി ആത്മഹത്യ ചെയ്തു

കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനകേസിന്റെ പോരാട്ടത്തിനിടയില്‍ ബംഗലുരുവില്‍ ഓട്ടോമൊബൈല്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ ദുരൂഹ ആത്മഹത്യ ഇന്റര്‍നെറ്റിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതുന്ന പ്രശ്‌നത്തില്‍ അങ്ങേയറ്റത്തെ തീരുമാനത്തിലേക്ക് ടെക്കിയെ നയിച്ചതിന് കാരണം ഭാര്യവീട്ടുകാരുടെ ദുരാഗ്രഹവും അത്യാര്‍ത്തിയുടെമെന്ന് സൂചന. കേസില്‍ നിന്നും പിന്മാറാന്‍ ടെക്കിയില്‍ നിന്നും ഭാര്യയും കുടുംബവും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇവരുടെ മകനെ കാണുന്നതിനായുള്ള അവകാശത്തിന് മറ്റൊരു 30 ലക്ഷം കൂടി ചോദിച്ചെന്നാണ് ടെക്കിയുടെ കുടുംബത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്ത് സുഭാഷ് അതുലിന്റെ സഹോദരന്‍ ബികാഷ്‌കുമാറാണ് Read More…

Oddly News

നടുറോഡിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം: രക്ഷകരായി യാത്രക്കാർ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

കാലം എത്ര പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും ലൈഗീക ചൂഷണങ്ങൾക്കും മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്നും ലോകത്തിന്റെ പല ഭാഗത്തും നിന്ന് ഇതുമായി ബന്ധപ്പെട്ട് എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. എത്രയൊക്കെ നടപടികൾ സ്വീകരിച്ചിട്ടും സുരക്ഷ പദ്ധതികൾ നടപ്പിലാക്കിയിട്ടും സ്ത്രീ സുരക്ഷിതയല്ലെന്ന് ഓരോ സംഭവങ്ങളും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാപ്പകൽ പോലും വീടുകളിലും പൊതുനിരത്തുകളിലും സ്ത്രീകൾ സുരക്ഷിതയല്ലാത്ത അവസ്ഥയാണ്. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സിസിടിവി ദൃശ്യം. @cctvidiots എന്ന എക്സ് Read More…

Movie News

‘ഡ്രൈവര്‍ പാന്റിന്റെ സിപ് അഴിച്ചു…’ താന്‍ നേരിട്ട ലൈംഗികപീഡന സംഭവത്തെക്കുറിച്ച് തിലോത്തമ ഷോം

സിനിമകളിലെയും സീരിയലുകളിലെയും ശക്തമായ പ്രകടനത്തിന് പേരുകേട്ട നടിയാണ് തിലോത്തമ ഷോം. കോട്ട ഫാക്ടറി എന്ന പരമ്പരയുടെ മൂന്നാം സീസണില്‍ അനായാസപ്രകടനം കൊണ്ട് അനേകം ആരാധകരെ നേടിയ നടിയാണ്. ഡല്‍ഹിയില്‍ നേരിട്ട ലൈംഗികാതിക്രമത്തിന്റെ വേദനാജനകമായ അനുഭവം അടുത്തിടെ നടി ഹോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഡല്‍ഹിയിലെ ശൈത്യകാലത്ത് ഒരു ദിവസം ജോലികഴിഞ്ഞ് ബസിനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ” കാറില്‍ വന്നിറങ്ങിയ ഒരു സംഘം ആളുകള്‍ ആദ്യം വിളിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ ചീത്തവിളിക്കുകയും അശ്‌ളീലം സംസാരിക്കുകയും ചെയ്തു. Read More…