Healthy Food

കാബേജ് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം

തണുപ്പ് കൂടുന്നത് കൊണ്ട് ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം ശൈത്യകാലത്തെ ഭക്ഷണരീതികള്‍. കാബേജ് സാധാരണ എല്ലാ വീടുകളിലും ഉപയോഗിക്കാറുണ്ട്. തോരന്‍ വച്ച് കഴിക്കാന്‍ മാത്രമല്ല സാലഡിനും സൂപ്പിനുമൊക്കെ ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്.

ഉയര്‍ന്ന അളവില്‍ കീടനാശിനി അടിക്കുന്ന പച്ചക്കറി കൂടിയാണ് നമ്മുടെ കാബേജ്.രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഇതില്‍ അടങ്ങിയട്ടുണ്ട്.അതിനാല്‍ കാബേജിന്റെ ഓരോ പാളിയും വൃത്തിയാകേണ്ടിയിരിക്കുന്നു. അത്തരത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ ഇതാ…

കാബേജിന്റെ പുറത്തെ ഇലകള്‍ നീക്കം ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവ പൊതുവേ കേടായതും അഴുക്ക് പറ്റിയതുമായിരിക്കും. അകത്തെ ഇലകള്‍ക്ക് കേടുണ്ടെന്ന് മനസ്സിലായാല്‍ അതും വൃത്തിയാക്കുക.

കാബേജ് രണ്ടോ മൂന്നോ കഷണങ്ങളായി മുറിയ്ക്കുക. ഒരോ കഷണവും എടുത്ത് വൃത്തിയായി കഴികാനായി ഇത് സഹായിക്കുന്നു. ചെറിയ കഷണങ്ങളായി മുറിയ്ക്കുമ്പോള്‍ വൃത്തിയാക്കാനായി കൂടുതല്‍ എളുപ്പമായിരിക്കും.

പിന്നീട് പൈപ്പ് തുറന്ന് വെച്ച് ഒരോ കഷണവും വെള്ളത്തില്‍ വൃത്തിയായി കഴുകുക. അണുക്കളെ നീക്കം ചെയ്യുന്നതിനായി വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉപ്പിട്ട് ആ വെള്ളത്തില്‍ കബേജ് മുക്കി വെക്കുക.15 മിനിറ്റിന് ശേഷം തെളിഞ്ഞ വെള്ളത്തില്‍ അത് നന്നായി കഴുകുക. വീണ്ടും ഒന്നുകൂടി നിരീക്ഷിച്ച് പ്രാണികളും ജീവികളും ഇല്ലെന്ന് ഉറപ്പാക്കണം.

കാബേജ് കഴുകിയതിന് ശേഷം പാചകത്തിന് മുമ്പായി അതിലെ വെള്ളം വാര്‍ന്ന് പോകാനായി അനുവദിക്കുക.വെള്ളം ഒപ്പിയെടുക്കാനായി കിച്ചന്‍ ടവലോ പേപ്പര്‍ ടവലോ ഉപയോഗിക്കാം. വെള്ളം പൂര്‍ണമായി ഒപ്പിയെടുത്തതിന് ശേഷം കറിയ്ക്കായോ സാലഡിനായോ അരിയാവുന്നതാണ്.