യുവതാരത്തിന്റെ മികവ് തിരിച്ചറിഞ്ഞ് ഇംഗ്‌ളീഷ്പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റി സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന് ദീര്‍ഘമായ കരാര്‍ നല്‍കുന്നു. പുതിയതായി താരവുമായി ഒമ്പതുവര്‍ഷത്തെ കരാറാണ് ക്ലബ്ബ് എഴുതിയത്. 2034 വേനല്‍ക്കാലം വരെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാലന്‍ഡ് തുടരും. മിക്കവാറും കരിയറിന്റെ എന്‍ഡ് വരെ ഹാലന്റ് ഇവിടെ തന്നെ കളിച്ചേക്കാനും മതി.
ഹാലാന്‍ഡിന്റെ മുന്‍ കരാര്‍ 2027 വേനല്‍ക്കാലത്ത് അവസാനിക്കാനിരിക്കെയാണ് ക്ലബ്ബ് പുതിയ കരാറില്‍ ഒപ്പുവച്ചത്. ഈ കരാര്‍ അവസാനിക്കുമ്പോഴേക്കും അദ്ദേഹ ത്തിന് 34 വയസ്സ് തികയും. 2022ല്‍ ഒപ്പിട്ട നോര്‍വേ ഇന്റര്‍നാഷണല്‍ സിറ്റിയുടെ കഴിഞ്ഞ സീസണുകളിലെ എല്ലാ മത്സരങ്ങളിലുമായി 52 ഗോളുകള്‍ നേടി. തന്റെ ആദ്യ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് എന്നിവ നേടുന്നതിന് ക്ലബിനെ സഹായിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം എല്ലാം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബായി സിറ്റി മാറി.
തുടര്‍ച്ചയായി നാലാം ലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണില്‍ അദ്ദേഹം 38 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ആഭ്യന്തരലീഗിലും യൂറോയിലും ക്ലബ് ബുദ്ധിമുട്ടുമ്പോഴും ഈ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ഹാലാന്റ് ഗോളുകള്‍ അടിച്ചുകൊണ്ടേ യിരുന്നു. ഒമ്പതര വര്‍ഷത്തെ കരാര്‍ 2034-ല്‍ അവസാനിക്കും, നിലവിലെ പ്രീമിയര്‍ ലീഗ് കളിക്കാരില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കരാറാണിത്. കോള്‍ പാമറും നിക്കോളാ സ് ജാക്സണും ചെല്‍സിക്ക് വേണ്ടിയുള്ള ഏഴ് വര്‍ഷവും എട്ട് വര്‍ഷത്തെ കരാറുകളും 2033-ല്‍ അവസാനിക്കും.