Featured Sports

അല്ല, ഇതാരാണപ്പാ…! പുത്തൻ ലുക്കിൽ എർലിങ് ഹാളണ്ട്: അന്തംവിട്ട് ആരാധകർ– വൈറൽ വീഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ ഏർലിംഗ് ഹാളണ്ടിന്റെ പുതിയ ലുക്ക് വൻ ചർച്ചയായിരിക്കുകയാണ്. നീണ്ട തലമുടി വെട്ടി ചെറുതാക്കിയാണ് താരം ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയത്. ലോകകപ്പിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട തന്റെ നീളൻ മുടി മുറിച്ച ശേഷം, ‘ഷോർട്ട് ഹെയർ, ഡോണ്ട് കെയർ’ എന്ന കുറിപ്പോടെ ഹാളണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എ.എഫ്.സി. ബോൺമൗത്തിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ സീസണിൽ 27 ഗോളുകളോടെ ടോപ് സ്കോററായ ഹാളണ്ട്, ആർസനലിനെതിരെയുള്ള Read More…

Sports

ഹാളണ്ടിനെ ഡ്രസിങ് റൂമിലെത്തി കെട്ടിപ്പിടിച്ച് നോർവേ രാജകുമാരി, ‘വൈക്കിങ് റോ’ നയിച്ച് സൂപ്പർ താരം– വീഡിയോ

ന്യൂയോർക്ക്∙ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ബ്രസീലിനെ തകർപ്പൻ ജയത്തോടെ മറികടന്ന നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ടീം ക്യാംപിൽ രാജകീയ വരവേൽപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ ബ്രസീലിനെ തോൽപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഹാളണ്ട് നേടിയ നിർണായക ഗോളുകളാണ് നോർവേയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരശേഷം നോർവേ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയ നോർവീജിയൻ രാജകുമാരി ഇൻഗ്രിഡ് അലക്സാണ്ട്ര ഹാളണ്ടിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. നോർവേ രാജകുമാരൻ സ്വെരെ മാഗ്നസും രാജകുമാരിക്കൊപ്പം ടീമിനെ കാണാൻ എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടം മുതൽ Read More…

Featured Sports

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ സിറ്റി ഗംഭീരമായി തുടങ്ങി; ചരിത്രനേട്ടം കൊയ്‌തെടുത്ത് എര്‍ലിംഗ് ഹാളണ്ട്

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ വന്‍ പോരുകള്‍ നടക്കുന്നതിനിടയില്‍ നാഴികക്കല്ല് പിന്നിട്ട് സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ നോര്‍വേതാരം ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 50 ഗോളുകള്‍ നേടുന്ന താരമായി. ഈ റെക്കോഡില്‍ താരം മെസ്സിയേയും ക്രിസ്ത്യാനോ റൊണാള്‍ഡോയേയുമെല്ലാം പിന്നിലാക്കിയിരിക്കുകയാണ്. 49 മത്സരങ്ങളില്‍ നിന്നുമായിരുന്നു എര്‍ലിംഗ് ഹാളണ്ട് 50 ഗോളുകള്‍ നേടിയത്. ഡച്ച്താരം റൂഡ്‌വാന്‍ നീല്‍സ്റ്റര്‍ റൂയിയെയാണ് പിന്നിലാക്കിയത്. രണ്ടാമത്തെ കിരീടത്തിനായി കച്ചമുറുക്കുന്ന സിറ്റി നാപ്പോളിക്കെതിരെ 2-0-ന് വിജയിച്ചുകൊണ്ട് ഈ സീസണില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. Read More…

Sports

എര്‍ലിംഗ് ഹാലാന്‍ഡുമായി ദീര്‍ഘകരാറില്‍ ഏര്‍പ്പെട്ട് സിറ്റി ; സൂപ്പര്‍താരവുമായി ഒമ്പതരവര്‍ഷം നീണ്ട കരാര്‍

യുവതാരത്തിന്റെ മികവ് തിരിച്ചറിഞ്ഞ് ഇംഗ്‌ളീഷ്പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റി സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന് ദീര്‍ഘമായ കരാര്‍ നല്‍കുന്നു. പുതിയതായി താരവുമായി ഒമ്പതുവര്‍ഷത്തെ കരാറാണ് ക്ലബ്ബ് എഴുതിയത്. 2034 വേനല്‍ക്കാലം വരെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാലന്‍ഡ് തുടരും. മിക്കവാറും കരിയറിന്റെ എന്‍ഡ് വരെ ഹാലന്റ് ഇവിടെ തന്നെ കളിച്ചേക്കാനും മതി. ഹാലാന്‍ഡിന്റെ മുന്‍ കരാര്‍ 2027 വേനല്‍ക്കാലത്ത് അവസാനിക്കാനിരിക്കെയാണ് ക്ലബ്ബ് പുതിയ കരാറില്‍ ഒപ്പുവച്ചത്. ഈ കരാര്‍ അവസാനിക്കുമ്പോഴേക്കും അദ്ദേഹ ത്തിന് 34 വയസ്സ് തികയും. 2022ല്‍ ഒപ്പിട്ട Read More…

Sports

എര്‍ലിംഗ് ഹാളണ്ടിന് മാഞ്ചസ്റ്റര്‍ തീരെ പിടിക്കുന്നില്ലെന്ന് റയല്‍ ; നോര്‍വേതാരം സിറ്റി വിട്ട് റയലിലേക്ക് കുടിയേറുമോ?

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പറയുന്നത് നോര്‍വേ ഇന്റര്‍നാഷണലായ എര്‍ലിംഗ് ഹാളണ്ട് സിറ്റിക്കൊപ്പം ഒരു ദശാബ്ദക്കാലമെങ്കിലും തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായിട്ടാണ്. എന്നാല്‍ പരിക്കേറ്റ് വീട്ടില്‍ പോയ രണ്ടു മാസത്തിന് ശേഷം സൂപ്പര്‍താരം മടങ്ങിവരുമ്പോള്‍ കേള്‍ക്കുന്നത് താരം ക്ലബ്ബില്‍ ഒട്ടും സംതൃപ്തന്‍ അല്ലെന്നും ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വിട്ട് സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡിലേക്ക് കുടിയേറിയേക്കുമെന്നാണ്. റയല്‍ തന്നെയാണ് ഈ രീതിയിലുള്ള ഗോസിപ്പുകള്‍ പുറത്തുവിടുന്നത്. 23 കാരനായ ഹാളണ്ടിന് മാഞ്ചസ്റ്ററില്‍ താമസിക്കുന്നത് ഇപ്പോള്‍ ഒട്ടും ഇഷ്ടമല്ലെന്ന് Read More…

Featured Sports

ഗോളടിവീരന്‍ എര്‍ലിംഗ് ഹാളണ്ട് റയല്‍മാഡ്രിഡിന്റെ റഡാറില്‍; ഏതുവിധേനെയും പിടിച്ചുനിര്‍ത്താന്‍ സിറ്റി

സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് നോട്ടമിട്ടതോടെ ഗോളടിവീരന്‍ എര്‍ലിംഗ് ഹാളണ്ടിനെ ഏതുവിധേനെയും തട്ടകത്തില്‍ പിടിച്ചിടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പുതിയ കരാര്‍ ഒപ്പിടാന്‍ എര്‍ലിംഗ് ഹാലാന്‍ഡിനെ പ്രേരിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി കഠിനമായി പരിശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്. 2027 വരെ സിറ്റിയുമായി കരാറിലുള്ള താരവുമായി അഞ്ച് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. എന്നിരുന്നാലും ഭാവിയില്‍ താരം കൂടുമാറിയേക്കാന്‍ സാധ്യതയുണ്ട്. താരത്തെ നിലനിര്‍ത്താന്‍ ഗണ്യമായ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനും സിറ്റിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഹാലാന്‍ഡിന്റെ ക്യാമ്പ് ഇതിലൊന്നും താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് Read More…