യുവേഫാ ചാംപ്യന്‍സ് ലീഗില്‍ വന്‍ പോരുകള്‍ നടക്കുന്നതിനിടയില്‍ നാഴികക്കല്ല് പിന്നിട്ട് സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ നോര്‍വേതാരം ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 50 ഗോളുകള്‍ നേടുന്ന താരമായി. ഈ റെക്കോഡില്‍ താരം മെസ്സിയേയും ക്രിസ്ത്യാനോ റൊണാള്‍ഡോയേയുമെല്ലാം പിന്നിലാക്കിയിരിക്കുകയാണ്. 49 മത്സരങ്ങളില്‍ നിന്നുമായിരുന്നു എര്‍ലിംഗ് ഹാളണ്ട് 50 ഗോളുകള്‍ നേടിയത്. ഡച്ച്താരം റൂഡ്‌വാന്‍ നീല്‍സ്റ്റര്‍ റൂയിയെയാണ് പിന്നിലാക്കിയത്.
രണ്ടാമത്തെ കിരീടത്തിനായി കച്ചമുറുക്കുന്ന സിറ്റി നാപ്പോളിക്കെതിരെ 2-0-ന് വിജയിച്ചുകൊണ്ട് ഈ സീസണില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. മത്സരത്തിലെ 56-ആം മിനിറ്റില്‍ താരം ആദ്യ ഗോള്‍ നേടി. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ 50 ഗോള്‍ നേട്ടം കുറിച്ച ഹാളണ്ട് പിന്നിലാക്കിയത് 62 മത്സരങ്ങളില്‍ 50 ഗോളുകള്‍ നേടിയ മുന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, റയല്‍ മാഡ്രിഡ് താരമായ റൂഡ്‌വാന്‍ നീല്‍സ്റ്റര്‍ റൂയിയെയാണ്. അതേസമയം 50-ല്‍ താഴെ മത്സരങ്ങളില്‍ ഈ നേട്ടം കൊയ്തത് ഹാളണ്ട് മാത്രമേയുള്ളൂ.
എര്‍ലിങ് ഹാളന്‍ഡ് ഇപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഫിലിപ്പോ ഇന്‍സാഗി, തിയറി ഹെന്റി എന്നിവര്‍ക്കൊപ്പം 11-ആം സ്ഥാനത്താണ്. എന്നിരുന്നാലും, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏതൊരു കളിക്കാരനും നേടിയ ഏറ്റവും ഉയര്‍ന്ന ഗോളുകളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 141 ഗോളുകളുടെ റെക്കോര്‍ഡ് അദ്ദേഹത്തിന് തകര്‍ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. മാഞ്ചസ്റ്റര്‍ സിറ്റിയിലെ അദ്ദേഹത്തിന്റെ മാനേജര്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞത്, എര്‍ലിങ് ഹാളന്‍ഡ് 10-12 വര്‍ഷം കൂടി കളിച്ചാല്‍ അദ്ദേഹത്തിന് റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയും എന്നാണ്.




