Hollywood

സിനിമാ അഭിനയം നിര്‍ത്തിയിട്ട് നാലു വര്‍ഷം ; എമ്മ വാട്‌സണ്‍ ഇപ്പോള്‍ എവിടെയാണ്?

ചൈല്‍ഡ് ആര്‍ടിസ്റ്റായി വന്ന് നായികയായി മാറിയ എമ്മാ വാട്‌സണെ സിനിമയില്‍ കണ്ടിട്ട് നാലു വര്‍ഷമായി. ഹാരി പോട്ടര്‍ ഫിലിം സീരീസിലെ ഹെര്‍മിയോണ്‍ ഗ്രെഞ്ചര്‍ എന്ന പേരില്‍ പ്രശസ്തി നേടിയ 33 കാരി നടിയെ ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത 2019 ലെ ലിറ്റില്‍ വിമണിലാണ് അവസാനമായി കണ്ടത്.

നടിയാകട്ടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുന്നതിനായി സിറ്റി യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സിന് എന്റോള്‍ ചെയ്ത എമ്മ വാട്‌സണെ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റി. മാസ്റ്റേഴ്‌സ് കോഴ്‌സിന്റെ ഭാഗമായി ഇനി ഏതാനും ക്ലാസ്സുകള്‍ മാത്രമേ താരത്തിന് ഇനി ബാക്കിയുള്ളൂ. ബാക്കി ഓണ്‍ലൈനില്‍ പഠിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. രണ്ട് വര്‍ഷത്തെ കോഴ്‌സിന് കോളേജ് 20,000 പൗണ്ടാണ് ഈടാക്കുന്നത്.

പ്രായമായവര്‍ക്ക് യൂണിവേഴ്‌സിറ്റി പാര്‍ടൈം കോഴ്‌സ് നല്‍കുന്നുണ്ട്. അതുകൊണ്ടു എമ്മയ്ക്ക് തിരക്ക് അനുസരിച്ച് വീട്ടിലിരുന്ന് പഠിക്കാനാകും. മിലാന്‍ ഫാഷന്‍ വീക്കില്‍ താരം നിരവധി ഷോകളില്‍ പങ്കെടുത്തിരുന്നു. നടിയായതിനാല്‍ എമ്മ ക്ലാസ്സിന് എവിടെ പോയാലും അവളുടെ സുരക്ഷാ ടീം കൂടെയുണ്ടായിരുന്നു. അതൊരു വലിയ സംഘമാണ്. എന്നാല്‍ ക്ലാസ്് അറ്റന്റ് ചെയ്യുമ്പോള്‍ നടിയുടെ സുരക്ഷയ്ക്ക് ചെറിയ ടീമേ പാടുള്ളൂ എന്ന് യൂണിവേഴ്‌സിറ്റി സ്റ്റാഫുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അടുത്തിടെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ വെച്ച് ഡ്രൂബാരിമോറിന്റെ അക്രമി ചാഡ് മൈക്കല്‍ ബുസ്റ്റോ എമ്മയുടെ ഡ്രസ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. എമ്മ വാട്‌സണെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഷോ നടക്കുന്ന സ്ഥലത്തെ ഡ്രസ്സിംഗ് റൂമിലേക്ക് ചാഡ് കടന്നുകയറി, സമീപത്തുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകളോടും മോഡലുകളോടും കയര്‍ക്കുകയും ചെയ്തുവെന്ന് അധികൃതര്‍ ആരോപിച്ചു.