എടത്വാ (ആലപ്പുഴ): കെ.എസ്.ഇ.ബി. ബില്ലിലും സംസ്‌ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ‘പ്രചാരണം’ എന്ന് ആക്ഷേപം. മീറ്റര്‍ റീഡറന്മാര്‍ ഉപയോക്‌താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി ബില്ലിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു യുക്‌തമായ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
‘പവര്‍കട്ടും ലോഡ് ഷെഡ്‌ഡിങ്ങും ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍’ എന്നാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ, മീറ്റര്‍ റീഡര്‍മാരെ ഉപയോഗിച്ചു പ്രചാരണം നടത്തുകയാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.




