പുകവലി ശീലം ഒഴിവാക്കാന്‍ പലരും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടാകാം. ആരോഗ്യത്തിന് ഹാനികരമായ പുകവലിശീലം ഇല്ലാതാക്കാന്‍ ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ സാധിക്കും. ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം – വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു.
പാല്‍ – പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാല്‍ ഉല്‍പ്പനങ്ങളും കഴിക്കുക. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉപ്പുളള ഭക്ഷണങ്ങള്‍ – പുകവലിക്കുന്നതിന് മുന്‍മ്പ് ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാല്‍ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാം. എന്നാല്‍ അധികം ഉപ്പ് കഴിക്കുന്നതും നന്നല്ല. പ്രത്യേകിച്ചും രക്തസമ്മര്‍ദ്ദമുള്ളവര്‍.