വിമാനത്തിന്റെ എഞ്ചിനിൽ കയറി യാത്രചെയ്യുന്ന ഒരു താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. ഇതിനകം 28 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 2.4 ലക്ഷത്തിലധികം ലൈക്കുകളും നേടിയ ക്ലിപ്പ് ഒരേസമയം കാഴ്ചക്കാരെ രസിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു.
വൈറലാകുന്ന വീഡിയോയിൽ അതിവേഗ കാറ്റിനെ അവഗണിച്ച് പക്ഷി അനായാസമായി വിമാനത്തിന്റെ ചിറകിൽ ബാലൻസ് ചെയ്യുന്നതാണ് കാണുന്നത്. ചില ഉപയോക്താക്കൾ താറാവിന്റെ സ്ഥിരതയെ അഭിനന്ദിക്കുമ്പോൾ, മറ്റുള്ളവർ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് സംശയിക്കുന്നു.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയത്. ഒരു ഉപയോക്താവ് പറഞ്ഞു, “വെറുക്കുന്നവർ ഇത് വ്യാജമാണെന്ന് പറയും.” മറ്റൊരാൾ താറാവിന്റെ വിചിത്രമായ നിശ്ചലത ചൂണ്ടിക്കാണിച്ചു, “താറാവ് 600 മൈൽ വേഗതയിലും ഒരു തൂവലുപോലും ചലിപ്പിക്കുന്നില്ല! ഇത് വ്യാജമാണെന്ന് തോന്നുന്നു!!!” എന്നാണ് കുറിച്ചത്. “ഈ പുതുതലമുറയിലെ താറാവുകൾ പോലും മടിയന്മാരാണ്” എന്ന് ആരോ പരിഹസിച്ചുകൊണ്ട് കുറിച്ചു. വീഡിയോ എഐ -ജനറേറ്റഡ് ആണെന്ന് മറ്റു പലരും കുറിച്ചു.
ഏതായാലും വൈറൽ വീഡിയോയുടെ ആധികാരികത ഒരു വശത്തു ചർച്ചാവിഷയമായി തുടരുമ്പോൾ, മറുഭാഗത്ത് വീഡിയോ ദശലക്ഷക്കണക്കിന് ആളുകളെ രസിപ്പിച്ചിരിക്കുകയാണ്. ചില ഉപയോക്താക്കൾ പക്ഷി യാത്രയ്‌ക്ക് ബഡ്ജറ്റ് ഫ്രണ്ട്‌ലി മാർഗം കണ്ടെത്തുന്നതിനെക്കുറിച്ച് തമാശ പറയുകയും ചെയ്തു. “പാസ്‌പോർട്ടില്ല, ബോർഡിംഗ് പാസ് ഇല്ല-വെറും വൈബുകൾ,” ഒരു ഉപയോക്താവ് എഴുതി. മറ്റൊരാൾ പറഞ്ഞു, “ഇങ്ങനെ പറന്നാൽ വിൻഡോ സീറ്റുകൾക്ക് അധിക ചാർജില്ല” എന്നാണ്.