വിവാഹ ചടങ്ങിനിടയിലാണ് വധു ആ കാഴ്ച കണ്ടത്. മദ്യപിച്ച വരൻ കഞ്ചാവ് വലിച്ചുകൊണ്ട് നില്‍ക്കുന്നു. തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി. വരന്‍ മോശക്കാരനല്ല. തഹസില്‍ദാരാണ് വരന്‍. ഉന്നതഉദ്യോഗസ്ഥനായ ഇയാളാണ് വിവാഹവേദിയില്‍ മദ്യപിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇതോടെ വധുവിന്റെ കുടുബം പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തങ്ങള്‍ക്കുണ്ടായ അപമാനത്തിന്ന് അവര്‍ വരനേയും കുടുംബത്തേയും ബന്ദികളാക്കി. വിവാഹ ആഘോഷങ്ങള്‍ക്ക് ചിലവാക്കിയ എട്ടുലക്ഷം രൂപ തിരികെ തരാനും ആവശ്യപ്പെട്ടു.
യുപി ഫട്ടുപുര്‍ സ്വദേശിനിയും ജൗൻപൂരിലെ ജയറാംപൂർ സ്വദേശിയായ ഗൗതമും തമ്മലുള്ള വിവാഹമാണ് നടക്കാനിരുന്നത്. വിവാഹഘോഷയാത്ര വിവാഹവേദിയില്‍ എത്തിയപ്പോള്‍ത്തന്നെ ഗൗതം മദ്യപിച്ചിരുന്നു. വേദിയിലെത്തി മോശമായി സംസാരിക്കുകയും ചെയ്തു. ഇത് കേട്ട് വധുവിന്റെ ബന്ധുക്കള്‍ ഗൗതമിനെ ചോദ്യം ചെയ്തു. ഇതിനു പിന്നാലെ വരന്‍ ഗൗതം സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയി. കുറച്ചുസമയത്തിന് ശേഷവും വരനെ കാണാതായപ്പോള്‍ അന്വേഷിച്ച ബന്ധുക്കള്‍ കണ്ടത് വേദിക്കു പിന്നില്‍ കഞ്ചാവ് വലിച്ചുകൊണ്ട് നില്‍ക്കുന്ന ഗൗതമിനെയാണ്.
ഉടന്‍തന്നെ ഇക്കാര്യം വധുവിനെ അറിയിച്ചു. വിവരമറിഞ്ഞ യുവതി ഗൗതമിനെ വിവാഹം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി ബന്ധുക്കള്‍ വരനേയും കൂട്ടരേയും അറിയിക്കുകയായിരുന്നു. ബന്ദിയാക്കലും വാക്കേറ്റവുമുള്‍പ്പെടെ ഇരു വിഭാഗവും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തുടര്‍ന്ന് വിവാഹം വേണ്ടെന്നുവച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന വരന്റെ വീട്ടുകാരുടെ ഉറപ്പില്‍മേല്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി.