Featured Lifestyle

കുട്ടിക്കുളി അത്ര നിസാരമല്ല! മാതാപിതാക്കൾ അറിയാതെ പോകുന്ന ആ അപകടങ്ങൾ ഇതാ…

ഒരു പ്രായം വരെ കുട്ടികളുടെ എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കളുടെ വളരെ വലിയ ശ്രദ്ധ തന്നെ വേണം. കുട്ടികളെ കരുതലോടെ വേണം പരിപാലിയ്ക്കുവാന്‍. കുഞ്ഞുങ്ങളുടെ കുളിയുടെ കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും പലവിധ അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതല്‍ അപകടം പതിഞ്ഞിരിക്കുന്ന ഒന്നു കൂടിയാണ് കുളിപ്പിയ്ക്കുന്ന പ്രക്രിയ. മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തണ്ടതുണ്ട്……

1. ബാത്ത് ടബ്ബില്‍ ആണ് കുളിക്കുന്നതെങ്കില്‍ ഒരു സേഫ് വാട്ടര്‍ ലെവല്‍ നിലനിര്‍ത്തുക. അബദ്ധത്തില്‍ കുഞ്ഞു വീണു പോയാലും പ്രശ്‌നം ഇല്ലാത്ത രീതിയില്‍ സ്വയം രക്ഷ ചെയ്യാനുള്ള മാര്‍ഗമാണിത്.

2. ബേബി പ്രൂഫ് ബാത്ത് റൂം – വീട് നിര്‍മിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. കുഞ്ഞുങ്ങള്‍ വീണാലും പ്രശ്‌നമില്ലാത്ത രീതിയിലുള്ള ബാത്ത്‌റൂം ക്രമീകരണമാണ് ഇതില്‍ പ്രധാനം. വഴുക്കല്‍ ഇല്ലാത്ത ടൈലുകളാണ് പ്രധാനമായും ഇതില്‍ ഉപയോഗിക്കുന്നത്.

3. വെള്ളത്തിന്റെ ചൂട് എത്രയെന്നു നിരീക്ഷിക്കുക – സാധാരണയായി ഇളം ചൂടുവെള്ളത്തില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന ഒരു രീതിയാണ് ഇവിടെയുള്ളത്. പലപ്പോഴും ഹീറ്ററില്‍ നിന്നും അമിത ചൂടില്‍ വെള്ളം വീഴുന്നതും, പച്ചവെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാതെ കുളിപ്പിക്കുന്നതും അപകടം ഉണ്ടാക്കാറുണ്ട്. അതിനാല്‍ ചൂട് ശരിയാണെന്ന് ഉറപ്പ് വരുത്തുക.

4. ഒരിക്കലും വെള്ളം നിറച്ച പാത്രത്തിനടുത്ത് അവരെ ഒറ്റക്ക് വിടരുത്. കുട്ടികള്‍ക്ക് വെള്ളത്തില്‍ കളിയ്ക്കാന്‍ താല്പര്യം കൂടുതലാണ്. അതിനാല്‍ ബാത്ത് ടബില്‍ നിന്നും വെള്ളം ഇപ്പോഴും ഒഴിവാക്കുക. ബാത്ത്‌റൂമിന്റെ വാതിലുകള്‍ അടച്ചിടുക

Leave a Reply

Your email address will not be published. Required fields are marked *