Movie News

വിജയ് യുടെ രാഷ്ട്രീയം പറഞ്ഞ ‘സിനിമ’ എത്രമാത്രം വിജയമായിരുന്നെന്ന് അറിയാമോ?

വിജയ് യുടെ തമിഴ് രാഷ്ട്രീയ രംഗം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആരാധകരും ജനങ്ങളും ആകാംക്ഷയിലാണ്. കാരണം, സിനിമയിലെ ഒന്നാം നമ്പര്‍ നായകനായി ഉയര്‍ന്നുവന്ന വിജയ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തേക്കും കടന്നിരിക്കെ വരാനിരിക്കുന്ന 2026ലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്.

രാഷ്ട്രീയ രംഗത്തേക്ക് കടന്ന വിജയ് തന്റെ സിനിമാ യാത്രയില്‍ ചില രാഷ്ട്രീയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, അതില്‍ ഒന്നാണ് എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍. വിജയ്-കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിച്ച് 2018-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 110 കോടി രൂപയാണ് മുതല്‍മുടക്ക. ചിത്രം പ്രധാനമായും തെരഞ്ഞെടുപ്പിനെയും പോളിംഗിനെയും കുറിച്ചാണ് സംസാരിച്ചത്.

റിലീസ് ചെയ്തിട്ട് 6 വര്‍ഷം കഴിഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ ഈ സിനിമയുടെ ബോക്‌സോഫീസ് പ്രകടനം കൂടി ചര്‍ച്ചയാകുന്നുണ്ട്. ഇന്ന് വിജയ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന ഈ ചിത്രം നേടിയത് 243 കോടി, തമിഴ്‌നാട്ടില്‍ മാത്രം. 122.5 കോടിയാണ് സമാഹരിച്ചത്. സിനിമ പോലെ വിജയ് യുടെ യഥാര്‍ത്ഥ രാഷ്ട്രീയം ക്ലച്ചുപിടിക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.