Healthy Food

ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതേ.. ഈ 5 കോംബിനേഷന്‍ ശരീരത്തെ ദോഷകരമായി ബാധിക്കും

സിനിമയില്‍ പല ഉഗ്രന്‍ കോംബോകളും വലിയ രീതിയില്‍ വര്‍ക്കൗട്ട് ആകാറുണ്ട്. അത്തരത്തില്‍ ഭക്ഷണത്തിലും ചില കോംബിനേഷനുകള്‍ എന്നും സൂപ്പറാണ്. എന്നാല്‍ ഭക്ഷണത്തില്‍ നമ്മള്‍ ക്ലാസിക് കോംബോയായി കരുതുന്ന പലതും മനുഷ്യ ശരീരത്തിന് ഹാനികരമായി ബാധിക്കുന്നുവെന്നാണ് പൂര്‍ണിമ പേരി എന്ന ഹോര്‍മോണ്‍ കോച്ച് സമൂഹ മാധ്യമത്തിലൂടെ പറയുന്നത്.

പഴങ്ങളോടൊപ്പം പച്ചക്കറികളും ചേര്‍ത്ത് കൊണ്ട് സാലഡുകള്‍ തയ്യാറാക്കുന്നത് ദഹനം സുഗമമാക്കില്ല. ഗ്യാസ്ട്രബില്‍ പോലുള്ള പ്രശ്നത്തിലേക്ക് നയിക്കാം. രണ്ടാമതായി എണ്ണയില്‍ വറുത്തെടുത്തവ ചായ പോലെ പാല് ചേര്‍ത്തിട്ടുള്ള പാനീയത്തിനോടൊപ്പം കഴിക്കുന്നതാണ്. അത് പലപ്പോഴും ദഹനക്കേടിനും ഡയേറിയ പോലുള്ളവ ഉണ്ടാക്കുന്നു.

പറാത്തയും തൈരും ഒരുമിച്ച് കഴിക്കുമ്പോള്‍ നല്ല രുചിയാണെങ്കിലും. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു മലബന്ധം പോലുള്ള ബുദ്ധിമുട്ടിലേക്കും നയിച്ചേക്കാം. വാഴപ്പഴയും ആപ്പിളും ഒരുമിച്ച് കഴിക്കുന്നത് ഓക്കാനം തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. പാല്‍ ചേര്‍ത്തുള്ള ചായ ഒഴിവാക്കുന്നതാണ് ഉചിതം . കാരണം ഇത് കുടലിനെ പ്രതികൂലമായി ബാധിക്കും, ദഹനപ്രശ്നങ്ങളും ഉണ്ടാക്കും.