വിവാഹം കഴിഞ്ഞ് നാല്‍പ്പതാം ദിവസം തന്നെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ യുവതി കുടുംബ കോടതിയില്‍. ഇവര്‍ വിവാഹമോചനത്തിനായി പറഞ്ഞ കാരണം കേട്ടപ്പോള്‍ ഞെട്ടിയത് കോടതി. ഭര്‍ത്താവ് ദിവസവും കുളിക്കുന്നില്ലെന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ഇക്കാര്യം ശരിയും വെച്ചിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് ഒന്നര മാസം പോലും ആകും മുമ്പാണ് വേര്‍പിരിയല്‍. മനുഷ്യന്‍ ദിവസവും കുളിക്കാറില്ലെന്നും അതുകൊണ്ടു തന്നെ ശരീരത്തില്‍ നിന്നും അസുഖകരമായ ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ടെന്നും ഇത്രയും ശുചിത്വമില്ലാത്ത ഒരു പുരുഷനൊപ്പം ജീവിതകാലം മുഴുവനും കഴിയാനാകില്ലെന്നും പരാതിപ്പെട്ട് യുവതി ആഗ്രയിലെ ഫാമിലി കൗണ്‍സിലിംഗ് സെന്ററിനെ സമീപിച്ചിരിക്കുകയാണ്.
ഉദ്യോഗസ്ഥര്‍ യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ അയാളുടെ മറുപടി കേട്ട് അവര്‍ ഞെട്ടി. താന്‍ സാധാരണയായി മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കാറുള്ളൂ എന്നും ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജല്‍ (ഗംഗാ നദിയില്‍ നിന്നുള്ള വെള്ളം) ദേഹത്ത് തളിക്കുമെന്നും എന്നാല്‍, 40 ദിവസത്തെ ദാമ്പത്യത്തിനിടയില്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ ആറ് തവണ കുളിച്ചെന്നും പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന്, കുടുംബം പ്രാദേശിക പോലീസ് സ്റ്റേഷനില്‍ സ്ത്രീധന പീഡന പരാതി നല്‍കുകയും വിവാഹമോചനം തേടുകയും ചെയ്തു. പോലീസ് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ താന്‍ ശുചിത്വം മെച്ചപ്പെടുത്താനും ദിവസവും കുളിക്കാനും തയ്യാറാണെന്ന് ഭര്‍ത്താവ് സമ്മതിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നു. കൂടുതല്‍ പരിഹാരത്തിനായി സെപ്റ്റംബര്‍ 22-ന് കൗണ്‍സിലിംഗ് സെന്ററിലേക്ക് മടങ്ങാന്‍ ദമ്പതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
