കുട്ടിക്കാലത്ത് പഴങ്ങളും ഓട്സും പോലുള്ള ഭക്ഷക്രമം പിന്തുടരുന്നത് വലുതാകുമ്പോള്‍ ടൈപ്പ് 1 പ്രമേഹത്തിലേക്ക് വഴിതെളിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നതായിയാണ് പഠനം. എന്നാല്‍ സ്ട്രോബെറി, ബ്ലുബെറി പോലുള്ള ബെറി പഴങ്ങള്‍ ചെറുപ്പത്തില്‍ കഴിക്കുന്നത് പ്രമേഹത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായും പഠനം സൂചിപ്പിക്കുന്നു. യൂറോപ്യന്‍ അസോസിയേഷന് ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനതകപരമായി ടൈപ്പ് 1 പ്രമേഹ സാധ്യതയുള്ള 5674 കുട്ടികളെ ജനനം മുതല്‍ 6 വയസ്സ് വരെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ബെറി പഴങ്ങളില്‍ അടങ്ങിയ പോളിഫെനോളുകള്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നതാണ് ടൈപ്പ് 1 പ്രമേഹ സാധ്യതയെ തടുക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഓട്സ് , പഴങ്ങള്‍ ഗോതമ്പ് എന്നിവ ഉയര്‍ന്ന പ്രമേഹ സാധ്യതയെ തടുക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു.ബ്രോക്കളി, കോളിഫ്ളവര്‍ പോലുള്ള പച്ചക്കറികള്‍ ഇതിന്റെ സാധ്യത കുറയ്ക്കുന്നതായും റിപ്പോര്‍ട്ടുകല്‍ ചൂണ്ടികാണിക്കുന്നുണ്ട്.
അതേ സമയം ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണ ക്രമം ശുപാര്‍ശകള്‍ നടത്താനാകില്ലെന്നും ഇതിനായി കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.