Health

തലകറക്കം ഒരു രോഗമല്ല, അസുഖത്തെ മുന്‍കൂട്ടി അറിയാന്‍ ശരീരത്തിന്റെ മുന്നറിയിപ്പ്

പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള
ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. പല സന്ദര്‍ഭങ്ങളിലും തലകറക്കം ഒരു വില്ലനായി നമ്മുടെ ജീവിതത്തില്‍ കടന്നു വരാറുണ്ട്. പ്രത്യേകിച്ചും കാരണങ്ങളൊന്നുമില്ലാതെ കടന്നുവരുന്ന ഇത്തരം തലകറക്കം നാം ഗൗരവമായി എടുക്കാറുമില്ല. തലകറക്കം ഒരു രോഗത്തെക്കാള്‍ ഉപരി രോഗലക്ഷണമാണ്.

പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത് അനുഭവപ്പെടുന്നത്.

ലക്ഷണങ്ങള്‍

നമ്മള്‍ അല്ലെങ്കില്‍ നമ്മുക്കു ചുറ്റുമുള്ള പരിസരവും വസ്തുക്കളുമെല്ലാം കറങ്ങുന്നതായി തോന്നുന്ന അവസ്ഥയാണ്് തലകറക്കം. ഛര്‍ദ്ദി, ഓക്കാനം, കാതിനുള്ളില്‍ മണി മുഴങ്ങുന്ന ശബ്ദം, കണ്ണുകള്‍ പുറത്തേക്കു തള്ളുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം തലകറക്കത്തോട് അനുബന്ധിച്ചുണ്ടാവാം.

കാരണങ്ങള്‍

തലകറക്കത്തിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ചെവിയിലെ ആന്തരികഭാഗത്തുള്ള പ്രശ്‌നങ്ങളാണ്. ശരീരത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നത് ചെവിക്കുള്ളിലെ ലെബ്രിന്ത് എന്ന അപ്പാരറ്റസാണ്. ലെബ്രന്ത്‌സിന് ശരീരത്തു ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്.

എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഉടന്‍ ലെബ്രിന്തിലാണ് ആദ്യം ആ സന്ദേശമെത്തുന്നത്. ഇവിടെനിന്നും വിവരങ്ങള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവഹിക്കുന്നു. ഇങ്ങനെ വെസ്റ്റിബുലര്‍ നേര്‍വിലും അവിടെനിന്നും ബ്രെയിന്‍സ്‌റ്റെമിലും സെറിബല്ലത്തിലും സന്ദേശങ്ങള്‍ എത്തുന്നു.

മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സന്ദേശങ്ങള്‍ സെറിബല്ലത്തില്‍ എത്തുമ്പോള്‍ മാത്രമാണ് നമ്മള്‍ വിചാരിച്ച പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്നത്. അതിനാല്‍ ചെവിയിലെ ആന്തരികഭാഗം ശരീരത്തിലെ ഒരു പ്രധാന അവയവമാണ്.

ചെവിക്കുള്ളിലെ രോഗങ്ങള്‍

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മിക്ക രോഗങ്ങളും തലകറക്കത്തിന് കാരണമായിത്തീരാം. ചെവിക്കുള്ളിലെ അസ്വാസ്ഥ്യം മൂലമുണ്ടാകുന്ന ഒരു രോഗമാണ് ബെനിഗന്‍ പൊസിഷണല്‍ പ്രോക്‌സിമല്‍ വെര്‍ട്ടിഗോഗ്ഗ. ശ്വാസനാളത്തിലെ അണുബാധ, തലയ്ക്കുള്ളിലെ ചെറിയ പ്രഹരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രോഗത്തിന് ഇടയാക്കാം.

ഈ രോഗത്തിന്റെ പ്രധാന ലക്ഷണം തലകറക്കമാണ്. പെട്ടെന്ന് ശരീരം ചലിപ്പിക്കുക, തല മുകളിലോട്ടും താഴോട്ടും ആക്കുക, കിടക്കുക തുടങ്ങിയ സമയങ്ങളിലാണ് തലകറക്കമുണ്ടാവുന്നത്.

ലെബ്രിന്തിറ്റസ്

ചെവിയുടെ ആന്തരികഭാഗത്തുണ്ടാവുന്ന മറ്റൊരു രോഗമാണ് ലെബ്രിന്തിറ്റസ് . നീര്‍ക്കെട്ട്, ശ്വാസനാളത്തിലെ അണുബാധ, നേര്‍വ് ഡിറ്റീറിയേഷന്‍ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണമാകുന്ന അവസ്ഥകള്‍. ലെബ്രിന്തിറ്റസ് രോഗത്തിന്റെയും പ്രധാനലക്ഷണം തലകറക്കമാണ്.

മറ്റു കാരണങ്ങള്‍

നാഡീവ്യൂഹത്തിലെ തകരാറുകളുടെ പ്രധാനലക്ഷണമായും തലകറക്കം കാണപ്പെടുന്നു. അപസ്മാരം, കഴുത്തിനേല്‍ക്കുന്ന മുറിവുകള്‍, ചെന്നിക്കുത്ത്, തലയിലെ മുഴകള്‍ തുടങ്ങിയവയാണ് നാഡീവ്യൂഹത്തിലെ തകരാറുകള്‍ക്കു കാരണം. ഓക്കാനം, ലഹരിപദാര്‍ഥങ്ങളുടെ അമിതഉപയോഗം, ഇന്‍സോമ്‌നിയ, തലയില്‍ പെരുപ്പ് അനുഭവപ്പെടുക, അമിതമായി വിയര്‍ക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും തലകറക്കമുണ്ടാവാം.

അമിത രക്തസ്രാവം, ഭയപ്പാട് ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ ഉണ്ടാകുന്ന മന്ദതയെ തലകറക്കമായി കണക്കാക്കരുത്. മാര്‍ച്ച് നടക്കുന്ന സന്ദര്‍ഭങ്ങളിലും മറ്റും തലകറങ്ങിവീഴുന്നത് ഭയപ്പെടേണ്ട അവസ്ഥയല്ല. ഇത് ഒരു രോഗലക്ഷണമായി കണക്കാക്കേണ്ടതില്ല. മുകളില്‍പ്പറഞ്ഞ മറ്റെല്ലാതലകറക്കവും ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാവാം. അതിനാല്‍ വിശദമായ വൈദ്യപരിശോധന ആവശ്യമാണ്.

പരിശോധനയിലൂടെ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാധ്യമാകൂ. അതിനാല്‍ തലകറക്കത്തെ നിസാരമായി കാണേണ്ട ഒന്നല്ല.

Leave a Reply

Your email address will not be published. Required fields are marked *