Oddly News

അയ്യേ, ഇവനാണോ എന്റെ ചെക്കന്‍ ? വിവാഹമണ്ഡപത്തില്‍ വച്ച് ആദ്യമായി വരനെ കണ്ട് പൊട്ടിക്കരഞ്ഞ് വധു

വിവാഹം കഴിക്കാന്‍ പോകുന്ന ചെറുക്കനെ പെണ്ണ് നേരില്‍ കാണാതെ വരനെ അച്ഛന്‍ തീരുമാനിക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. ഇന്നത്തെ കാലത്ത് വിവാഹം കഴിക്കാൻ പോകുന്ന വരനെ ആദ്യമായി കാണുന്നത് വിവാഹമണ്ഡപത്തില്‍ വച്ചാണെങ്കിൽ എന്തായിരിക്കും വധുവിന്റെ പ്രതികരണം?

അതും അവള്‍ വരനെക്കുറിച്ച് കണ്ട സങ്കല്പങ്ങള്‍ക്ക് ഒട്ടും യോജിക്കുന്നതല്ലെങ്കിലോ? അത്തരം ഒരു സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. tv1indialive ആണ് ഹൃദയഭേദകമായ ദൃശ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

ഈ പെൺകുട്ടി താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് ആ വിവാഹ മണ്ഡപത്തില്‍ വച്ചാണെന്ന് വീഡിയോ കണ്ടാല്‍ മനസിലക്കാം. വരനെ കണ്ടെത്തിയതും വിവാഹം തീരുമാനിച്ചതും പെൺകുട്ടിയുടെ പിതാവായിരുന്നുവെന്നും വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും വരനെ നേരിൽ കാണാൻ അവളെ അനുവദിച്ചിരുന്നില്ലെന്നും വിഡിയോയിൽ പറയുന്നു.

തന്റെ ഇഷ്ടങ്ങളുമായി ഒട്ടും യോജിച്ചു പോകാത്ത വ്യക്തിയെ വിവാഹം കഴിക്കേണ്ടി വരുന്നതില്‍ വധുവിന് രോഷവും സങ്കടവും തോന്നി. അവള്‍ വിവാഹ വേദിയില്‍ വച്ച് തന്നെ പൊട്ടിക്കരയാന്‍ തുടങ്ങി. സഹോദരിമാരും ബന്ധുക്കളായ സ്ത്രീകളും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും വധു അസ്വസ്ഥയാണ്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഇത് നിർബന്ധിത വിവാഹമാണ്, ആരും അത്തരം സാഹചര്യങ്ങളിൽ ഏർപ്പെടരുത്. പെൺകുട്ടിക്ക് നിരസിക്കാനുള്ള എല്ലാ അവകാശവുമുണ്ട്, അവൾക്ക് ഒരു കാരണം പോലും പറയേണ്ടതില്ല, ഒരാള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *