സമൂഹത്തിന്റെ മനുഷ്യത്വമെല്ലാം നഷ്ടപ്പെട്ടോ? ഇത് വ്യക്തമാക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി തലയിൽ 20 കിലോ തൂക്കമുള്ള ഇഷ്ടികയും പേറി ഒരു തൊഴിലാളി കോണിപ്പടികൾ കയറി 21-ാം നിലയിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തലാണ് ഈ മനുഷ്യത്തരഹിതമായ നടപടി. ഉത്തരവാദികളായ ആളുകളെ രൂക്ഷമായി വിമർശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും രംഗത്തെത്തിയിരിക്കുന്നത്. കെട്ടിടത്തിലെ താമസക്കാരനായ ഒരാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളി Read More…
Tag: Heartbreaking
ആരോട് പറയാന്‍…. ബിട്ടുവിന്റെ 8 മാസത്തെ കഠിനാധ്വാനം പാഴാക്കി ജനങ്ങൾ, നദി വീണ്ടും ചവറ്റുകുട്ട! തോറ്റുകൊടുക്കാൻ 21കാരൻ തയ്യാറല്ല!
മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയ 21കാരനാണ് ‘ബിട്ടു തബാഹി’ എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു മാസങ്ങളെടുത്ത് സ്വന്തം കൈകൊണ്ട് നദി വൃത്തിയാക്കിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ആ നദിയുടെ അവസ്ഥ വീണ്ടും പഴയപടിയായിരിക്കുകയാണ്. അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനെത്തുടർന്ന് പ്രതികരണവുമായി ബിട്ടു തന്നെ രംഗത്തെത്തിയിട്ടുണ്ട്. നദി ശുചീകരിക്കാൻ Read More…
നെഞ്ചു തകർക്കുന്ന കാഴ്ച: നേപ്പാളിൽ കാണാതായ മാതാപിതാക്കളെ തിരഞ്ഞ് അനിയത്തിയെയും മുതുകിലേറ്റി നടക്കുന്ന ബാലൻ!
ഓഗസ്റ്റ് 26-നുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും റോഡുകളും പാലങ്ങളും തകർന്ന് നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് നേപ്പാൾ. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുവീഴ്ചയും പാറയിടിച്ചിലുമാണ് പ്രളയത്തിന് കാരണമായത്. ഇത് നേപ്പാളിലും ചൈനയിലും വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. ഇതിനിടെ, ദുരന്തഭൂമിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം വൻതോതിൽ ജനങ്ങളുടെ കണ്ണുനനയിക്കുകയാണ്. കാണാതായ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന ഒരു ആൺകുട്ടിയും അവന്റെ മുതുകിൽ കരഞ്ഞുകൊണ്ട് ഇരിക്കുന്ന അനിയത്തിയുമാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുമുള്ള ഈ കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് Read More…
‘ഇത് എപ്പോള്‍ തീരും, ഞങ്ങൾക്ക് കുളിക്കുകയും കഴിക്കുകയും വേണം’; അച്ഛന്റെ ശവസംസ്കാരം മൊബൈലിൽ കണ്ട് മകള്‍, ചടങ്ങിന് 5,100 രൂപ ക്വട്ടേഷൻ!
വയോധികനായ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളും വീഡിയോ കോൾ വഴി അവസാന ചടങ്ങുകൾ കണ്ടതും ആദരാഞ്ജലികൾ അർപ്പിച്ചതും മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. വീഡിയോയില്‍ ചടങ്ങുകള്‍ കാണുന്നതിനിടെയാണ് ഒരു മകളുടെ ചോദ്യം, “ഇതിന് ഇനി എത്ര സമയം എടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്” . വയോജന മന്ദിരത്തിന്റെ ചുമതലക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മകളുടെ ഈ പ്രതികരണം. മുംബൈയിലെ മുൻ തുണി വ്യാപാരിയായിരുന്ന ശിവചരൺ റാം രത്തൻ ഗുപ്ത കഴിഞ്ഞ Read More…
മരണത്തിലും പിരിയാത്ത സ്നേഹം! യജമാനന്റെ സംസ്ക്കാരച്ചടങ്ങുകള്‍ ആരംഭിച്ചയുടൻ വിടപറഞ്ഞ് വളർത്തുനായയും
മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചനങ്ങൾക്ക് അതീതമാണ്. എന്നാൽ ചില യഥാർത്ഥ സംഭവങ്ങൾ കേൾക്കുമ്പോൾ നമ്മൾ വിശ്വസിക്കാൻ പോലുമാകാതെ അത്ഭുതപ്പെട്ടുപോകാറുണ്ട്. മധ്യപ്രദേശിലെ ബേതുലിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം തൊട്ട അത്തരമൊരു സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ യജമാനന്റെ ശവസംസ്‌കാര ഘോഷയാത്ര തുടങ്ങി മിനിറ്റുകൾക്കകം ‘ദുഗ്ഗു’ എന്ന് പേരുള്ള വളർത്തുനായയും ചത്തു വീണു. ദുഗ്ഗു വെറുമൊരു വളർത്തുമൃഗമായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ 15 വർഷമായി യജമാനനൊപ്പം നിഴലായി നിന്ന ദുഗ്ഗു, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും Read More…
അയ്യേ, ഇവനാണോ എന്റെ ചെക്കന്‍ ? വിവാഹമണ്ഡപത്തില്‍ വച്ച് ആദ്യമായി വരനെ കണ്ട് പൊട്ടിക്കരഞ്ഞ് വധു
വിവാഹം കഴിക്കാന്‍ പോകുന്ന ചെറുക്കനെ പെണ്ണ് നേരില്‍ കാണാതെ വരനെ അച്ഛന്‍ തീരുമാനിക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. ഇന്നത്തെ കാലത്ത് വിവാഹം കഴിക്കാൻ പോകുന്ന വരനെ ആദ്യമായി കാണുന്നത് വിവാഹമണ്ഡപത്തില്‍ വച്ചാണെങ്കിൽ എന്തായിരിക്കും വധുവിന്റെ പ്രതികരണം? അതും അവള്‍ വരനെക്കുറിച്ച് കണ്ട സങ്കല്പങ്ങള്‍ക്ക് ഒട്ടും യോജിക്കുന്നതല്ലെങ്കിലോ? അത്തരം ഒരു സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. tv1indialive ആണ് ഹൃദയഭേദകമായ ദൃശ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഈ Read More…
താലി കെട്ടാന്‍ വരട്ടെ…. തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ വധു ആവശ്യപ്പെട്ടുന്ന വീഡിയോ വീണ്ടും വൈറല്‍
വിവാഹമണ്ഡപത്തില്‍ വരൻ കഴുത്തിൽ താലി കെട്ടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് വധു തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലാകുന്നു. വീഡിയോയില്‍ വധു അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹ വേദിയിൽ ഇരിക്കുന്നതാണ് ആദ്യ കാണുന്നത്. വരൻ താലി കെട്ടാൻ ശ്രമിക്കുമ്പോൾ, വധു പെട്ടെന്ന് അവനെ തടഞ്ഞു. വധുവിന്റെ അപ്രതീക്ഷിത പ്രതികരണത്തില്‍ ചടങ്ങ് നിർത്തി. വധുവിന്റെ മാതാപിതാക്കൾ അവളോട് താലികെട്ടല്‍ ചടങ്ങ് തുടരുവാന്‍ അഭ്യർത്ഥിക്കുന്നത് കാണാം. ഇതിനിടെ വരൻ താലികെട്ടല്‍ പൂർത്തിയാക്കാൻ പലതവണ ശ്രമിക്കുമ്പോഴൊക്കെ വധു ആവർത്തിച്ച് Read More…







