Celebrity Featured

ഈ ഗായകന്റെ ആദ്യകാല ആല്‍ബത്തില്‍ താരസുന്ദരി തമന്നയെ കണ്ടുപിടിക്കാമോ? വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വൈറല്‍

‘ഇന്ത്യന്‍ ഐഡല്‍’ എന്ന ടിവി റിയാലിറ്റി ഷോയിലെ ആദ്യ വിജയിയെന്ന നിലയില്‍ പ്രശസ്തനായ ഗായകനാണ് അഭിജിത്ത് സാവന്ത്. 1990-കാലഘട്ടത്തില്‍ യുവാക്കളുടെ ഹരമായിരുന്നു അഭിജിത്ത് സാവന്ത്. തന്റെ ജന്മദിനം ആഘോഷിയ്ക്കുന്ന സന്തോഷത്തിലാണ് ഗായകന്‍ ഇപ്പോള്‍. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ അഭിജിത്തിന്റെ മുന്നേറ്റം 2005-ലായിരുന്നു.

എന്നാല്‍ അഭിജിത്തിന്റെ ആദ്യകാല സംഗീത ആല്‍ബത്തില്‍ ഇന്നത്തെ ഒരു താരസുന്ദരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റാരുമല്ല മില്‍ക്കി ഗേള്‍ തമന്ന ഭാട്ടിയ ആയിരുന്നു ഈ സുന്ദരി. ‘ലാഫ്സണ്‍ മേ’ എന്ന സംഗീത ആല്‍ബത്തിലാണ് തമന്ന ഭാട്ടിയയുടെ ആദ്യകാല ലുക്ക് കാണാന്‍ സാധിയ്ക്കുന്നത്. അഭിജിത്തിന്റെ ആദ്യ ആല്‍ബമായ ‘ആപ്ക അഭിജിത് സാവന്ത്’ എന്ന പേരില്‍ നിന്നുള്ള ഐക്കണിക് ഗാനമാണ് ‘ലഫ്സണ്‍ മേ’. ഈ മനോഹരമായ പ്രണയഗാനത്തില്‍ അഭിജിത്തിനൊപ്പം തമന്നയും അഭിനയിച്ചു. ഗാനരചയിതാവ് സമീറിന്റെ വരികള്‍ക്ക് ബിദ്ദു സംഗീതം നല്‍കിയ ഈ പ്രണയഗാനം ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റില്‍ തന്നെയുണ്ട്.

യൂട്യൂബറും സംഗീത നിര്‍മ്മാതാവുമായ മയൂര്‍ ജുമാനുമായി സഹകരിച്ച് അടുത്തിടെ അഭിജിത്ത് ‘ലാഫ്സോണ്‍ മേ’ന്റെ പതിപ്പ് പുനഃസൃഷ്ടിയ്ക്കുകയും ചെയ്തിരുന്നു. എല്ലാവരില്‍ നിന്നും വളരെയധികം സ്നേഹം ലഭിച്ച ഒരു ഗാനം പുനഃസൃഷ്ടിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം മയൂര്‍ പങ്കുവെച്ചിരുന്നു. ‘ലാഫ്സോണ്‍ മെയ്’ന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പ്രായഭേദമന്യേ തന്നെയാണ് ആരാധകര്‍ ഏറ്റെടുത്തതെന്ന് പറയാം. 2005-ല്‍ ലഭിച്ച അതേ സ്നേഹമാണ് ഈ ഗാനത്തിന് ഇപ്പോഴും പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അഭിനയത്തിലും സാവന്ത് തിളങ്ങിയിട്ടുണ്ട്. ‘ലോട്ടറി’, ‘തീസ് മാര്‍ ഖാന്‍’ എന്നീ ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനില്‍ എത്തി.