മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള സുന്ദരിമാരുടെ ഹൃദയകാമുകനാണ് മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. പെണ്‍കുട്ടികളില്‍ വലിയ ആരാധകവൃന്ദം സൃഷ്ടിച്ചതാരമാണ് എന്നിരിക്കിലും താരത്തിന്റെ ജീവിതനായിക ഭാര്യ അമാലാണ്. അമാലിന്റെ പ്രിയപ്പെട്ട ഭര്‍ത്താവും ഒരു പെണ്‍കുട്ടിയുടെ പിതാവുമായ ദുല്‍ഖര്‍ പക്ഷേ വിവാഹം കഴിച്ചത് 25 വയസ്സുള്ളപ്പോഴാണ്.
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ദാമ്പത്യ ജീവിതം ആരംഭിച്ചയാളാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ പിതാവും മലയാളത്തിലെ സൂപ്പര്‍താരവുമായ മമ്മൂട്ടി തന്നെയായിരുന്നു. വിവാഹം ഒരാള്‍ക്ക് ഉത്തരവാദിത്വബോധം ഉണ്ടാക്കുമെന്ന മമ്മൂട്ടിയുടെ നിര്‍ദേശം ഡിക്യു സമ്മതിക്കുകയും അമല്‍ സൂഫിയയെ 2011 ല്‍ വിവാഹം കഴിക്കുകയും ആയിരുന്നു.
ദുല്‍ഖറിനെകൊണ്ട് നേരത്തെ വിവാഹം കഴിപ്പിച്ചത് എന്തിനാണെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞ ഉത്തരം ഇതായിരുന്നു. ”സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിവാഹം കഴിച്ചയാളാണ് ഞാന്‍. ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ വിവാഹിതയായി, പിന്നീട് സിനിമയില്‍ ഒരു കൈ നോക്കാന്‍ ശ്രമിച്ചു. സിനിമ ഫാന്റസികളുടെ ലോകമാണ്. സിനിമയെ ഒരു തൊഴിലായി കാണുന്നവര്‍ അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. വിവാഹിതനായ ഒരാള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനായിരിക്കുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. അതിനാല്‍ ഞാന്‍ വിവാഹത്തിന് തയ്യാറാണോ എന്ന് ദുല്‍ഖറിനോട് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു.ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് വളരെ ഗൗരവത്തോടെയാണ് സിനിമയെ സമീപിച്ചത്. നിലവില്‍, അദ്ദേഹം വളരെ സന്തുഷ്ടനായ വ്യക്തിയാണ്.” മമ്മൂട്ടി പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും വിവാഹം 2011 ഡിസംബര്‍ 22 ന് ആയിരുന്നു.2017ല്‍ ഇവര്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നൊരു പെണ്‍കുഞ്ഞുണ്ടായി. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ സല്‍മാന്റെ അവസാനമായിപുറത്തുവന്ന ചിത്രം.