Movie News

സ്ത്രീധനം എത്രയാണെന്നോ? നടന്‍ അര്‍ജുന്‍സര്‍ജ മകള്‍ക്ക് നല്‍കിയത് കേട്ടാല്‍ കണ്ണുതള്ളും…!

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഏറെ അറിയപ്പെടുന്ന നടനാണ് അര്‍ജുന്‍ സര്‍ജ. സൂപ്പര്‍താരം വിജയ് യുടെ ലിയോയായിരുന്നു താരം അവസാനമായി അഭിനയിച്ച ചിത്രം. താരത്തിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. തമിഴ്‌നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയെയാണ് ഐശ്വര്യ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

താരം മകള്‍ക്ക് കൊടുത്ത സ്ത്രീധനത്തുക കേട്ട് ആരാധകരുടെ കണ്ണു തള്ളിയിരിക്കുയാണ്. മകള്‍ക്ക് 500 കോടി വിലമതിക്കുന്ന വസ്തു വകകളാണ് അര്‍ജുന്‍ നല്‍കിയതെന്നാണ് വിവരം. 1000 കോടിയുടെ സ്വത്ത് മൂല്യമുള്ള അര്‍ജുന്‍ മകള്‍ക്ക് 500 കോടി നീക്കി വെച്ചിരുന്നതായിട്ടാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 40 വര്‍ഷമായി സിനിമയിലുള്ള അര്‍ജുന്റെ മകളും ഒന്നു രണ്ടു സിനിമകളില്‍ മുഖം കാണിച്ചിരിക്കുകയാണ്. നാലു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ 160 സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. സിനിമാ അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുള്ളയാളാണ് അര്‍ജുന്‍.

ഗുരുഗമ്പാക്കത്ത് അര്‍ജുന്‍ തന്നെ നിര്‍മ്മിച്ച ആഞ്ജനേയ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് സന്നിഹിതരായത്. അതേസമയം വമ്പന്‍ വിവാഹ റിസിപ്ഷനില്‍ രജനീകാന്ത്, ശിവകാര്‍ത്തികേയന്‍ തുടങ്ങി അനേകം നടീനടന്മാര്‍ പങ്കെടുക്കുകയുണ്ടായി.