ഇക്കാലത്ത് ഡിടോക്‌സിഫിക്കേഷന്‍ ഡയറ്റുകള്‍ വളരെ പ്രശസ്തമാണ്. ശരീരത്തിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചര്‍മം തിളങ്ങാനും ഓജസ്സും തേജസ്സും വീണ്ടെടുക്കാനും ഡീടോക്‌സ ഡയറ്റ് സഹായിക്കുമെന്നാണ് ഒരുപക്ഷം അഭിപ്രായപ്പെടുന്നത്. സിനിമാ താരങ്ങളും മോഡലുകളുമൊക്കെ ഈ ഡയറ്റിന്റെ വലിയ ആരാധകരാണ്.
സാധാരണയായി ശരീരത്തില്‍ ഒരു മാലിന്യനിര്‍മാര്‍ജന സംവിധാനമുണ്ട്. മാലിന്യങ്ങളും രാസവസ്തുക്കളും ഒരുപരിധി വരെ പുറത്ത് കളയാന്‍ ഇതിലൂടെ സഹായകമാവും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ശരിയായി നടക്കാറില്ല. ആഴ്ച്ചയില്‍ ഒരിക്കില്‍ ഉപവസിക്കുന്നതും പോലും ഒരു ഡീടോക്‌സിഫിക്കേഷനാണ്. പഴങ്ങളും, പഴച്ചാറുകളും, വെള്ളവും മാത്രം ഉപയോഗിച്ചുള്ള ഡയറ്റാണ് ഡീടോക്‌സിഫിക്കേഷന് വേണ്ടത്.നീണ്ട കാലത്തേക്ക് എടുക്കാനുള്ള ഡയറ്റല്ല ഇത്. അതിനാല്‍ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസമോ,അല്ലെങ്കില്‍ മാസത്തില്‍ ഒരാഴ്ച്ച ഈ ഡയറ്റ് നോക്കാവുന്നതാണ്.
രാവിലെ എണീറ്റാല്‍ ഉടന്‍ ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം നല്‍കും. കുക്കുമ്പര്‍, നാരാങ്ങ, മിന്റ് എന്നിവ ഒരു ജഗ്ഗ് വെള്ളത്തില്‍ തലേന്ന് ഇട്ട് വെച്ചതിന് ശേഷം ഡീടോക്‌സ് വാട്ടര്‍ കുടിക്കാം.
പഴച്ചാറുകള്‍, പച്ചക്കറി ജ്യൂസുകള്‍ എന്നിവയാണ് പ്രധാനമായി ഈ ഡയറ്റിലുള്ളത്. കുക്കുമ്പര്‍ ജ്യൂസ്, പീച്ചിങ്ങ ജ്യൂസ്, കുമ്പളങ്ങ ജ്യൂസ് എന്നിവ കഴിക്കാം. രുചിക്കായി അല്‍പ്പം ഇഞ്ചി നീരോ നാരങ്ങ നീരോ ചേര്‍ക്കാം. നാരങ്ങ വെള്ളമായും കുടിക്കാം. പച്ചക്കറി ജ്യൂസുകളായിരിക്കും പ്രമേഹ രോഗികള്‍ക്ക് ഗുണപ്രദമാവുന്നത്.
ചിലര്‍ക്കാവട്ടെ ജ്യൂസ് മാത്രം കുടിച്ചാല്‍ വിശപ്പ് തോന്നും. അങ്ങനെയുള്ളവര്‍ ഡ്രൈ ഫ്രൂട്‌സ് കൂടി കഴിച്ച് വിശപ്പ് മാറ്റാം.കാപ്പി , ചായ പോലുള്ളവ ഈ ഡയറ്റെടുക്കുമ്പോൾ ഒഴുവാക്കുന്നത് ഉത്തമമായിരിക്കും. ഗ്രീന്‍ ടീ കുടിക്കാം.