Crime

ദാവൂദിന്റെ മകളുടെ വിവാഹഗൗണും തട്ടിക്കൊണ്ടുപോകലും: മധ്യപ്രദേശ് അധോലോകത്തിന്റെ കഥ

മിക്കവാറും കുറ്റകൃത്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കേസ് തെളിയിക്കപ്പെുന്നത് സംഭവവുമായി യാതാരു ബന്ധവുമില്ലാത്ത മറ്റു ചില സംഭവങ്ങളാകും. മെക്കയില്‍ വെച്ച് നടന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹവും 2005-ല്‍ ഇന്‍ഡോറില്‍ നടന്ന ഒരു തട്ടിക്കൊണ്ടുപോകല്‍ കേസും തമ്മില്‍ എന്താണ് ബന്ധം ? വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുതിയ പുസ്തകത്തിലാണ് ഈ കേസിന്റെ കഥ പറയുന്നത്.

മധ്യപ്രദേശിന്റെ ക്രിമിനല്‍ ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് വെളിച്ചം വീശുന്ന ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ ‘ഷാക്കിള്‍ ദ സ്റ്റോം’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബന്ധമില്ലാത്ത ചില സംഭവങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ തട്ടിക്കൊണ്ടുപോകല്‍കേസ്.

2005 ജൂലൈയില്‍ മക്കയില്‍ വെച്ച് നടന്ന അധോലോക നായകന്‍ ദാവൂദ് ദാവൂദിന്റെ മകളുടെ വിവാഹത്തില്‍ മകള്‍ മഹ്റൂഖ് ധരിച്ച ഗൗണില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ താമസിക്കുന്ന ഇസ്മായില്‍ ഖാന്‍ എന്ന തയ്യല്‍ക്കാരനാണ് ഈ ഗൗണ്‍ തയ്യാറാക്കിയത്. കഷ്ടിച്ച് ഒരു മാസത്തിനുശേഷം, 2005 ഓഗസ്റ്റ് 17 ന്, ഇന്‍ഡോറിലെ ഒരു പ്രമുഖ സിമന്റ് നിര്‍മ്മാതാവിന്റെ 20 വയസ്സുള്ള മകന്‍ നിതേഷ് നാഗോരി തട്ടിക്കൊണ്ടുപോകലിന് ഇരയായി. നാല് കോടി രൂപയാണ് ഇയാള്‍ക്കായി മോചനദ്രവ്യം ആവശ്യപ്പെട്ടത്. പ്രതികളില്‍ ചിലരെ പോലീസ് പിടികൂടുകയും മോചനദ്രവ്യം നല്‍കുന്നതിന് മുമ്പ് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.

തട്ടിക്കൊണ്ടുപോകലില്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ അഫ്താബ് ആലവുമായി ഇസ്മായില്‍ ഖാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തി. മോചനദ്രവ്യത്തിന്റെ വിഹിതം ദാവൂദ് ഇബ്രാഹിമിന് ലഭിക്കേണ്ടതായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ ഇസ്മയിലിന് ഗൗണ്‍ തുന്നിച്ചേര്‍ത്തതിന് ഒരു കോടി രൂപയായിരുന്നു ദാവൂദ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. കുറ്റകൃത്യത്തില്‍ പങ്കാളിയായതിന് ദുബായില്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് കരുതുന്നു. സംഭവത്തിന് ശേഷം ഇസ്മയിലും അഫ്താബും രണ്ട് പതിറ്റാണ്ടോളമായി ഒളിവിലാണ്.

2005 സെപ്തംബറില്‍ ഇസ്മയിലിനെ തട്ടിക്കൊണ്ടുപോകലിന് സഹായിച്ചതിന് നിതേഷ് നാഗോറിയുടെ സുഹൃത്ത് ധ്രുവിനെയും മറ്റൊരു കൂട്ടാളി ഗൗരവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇസ്മയില്‍ എന്ന സൂത്രധാരനെ ധ്രുവ് തിരിച്ചറിഞ്ഞത്, ഇത് ഇസ്മായിലും കുപ്രസിദ്ധ അധോലോക ശൃംഖലയും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാന്‍ പോലീസിനെ സഹായിച്ചു.

1997ല്‍ മുംബൈയില്‍ നിന്ന് രക്ഷപ്പെട്ട അഫ്താബ് ആലം തട്ടിക്കൊണ്ടുപോകല്‍ സമയത്ത് ഗള്‍ഫില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അഫ്താബിന്റെ ഇടപെടലാണ് കേസ് സങ്കീര്‍ണ്ണമാക്കിയത്. ഇന്റര്‍പോളിന് മുന്നറിയിപ്പ് നല്‍കുകയും ഇസ്മായില്‍, അഫ്താബ്, ഒളിവില്‍ കഴിയുന്ന രണ്‍ധാവ, ഇബ്രാഹിം എന്നിവരെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.