കൗമാരപ്രായത്തില്‍ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി അവഗണിച്ചതിന് 56 കാരിയുടെ നിയമപോരാട്ടത്തിന് പിഴയും ക്ഷമാപണവും നടത്തി പോലീസ്. കരോള്‍ ഹിഗ്ഗിന്‍സ് എന്ന 55 കാരി പോലീസിനെതിരേ നടത്തിയ 39 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് പര്യവസാനമായത്. കരോള്‍ ഹിഗ്ഗിന്‍സിന്റെ പിതാവ് എലിയട്ട് ആപ്പിള്‍യാര്‍ഡിനെ കോടതി ശിക്ഷിച്ചു.
76 കാരന്‍ ആപ്പിള്‍യാര്‍ഡിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘വളരെയധികം സമയമെടുത്തതിന്’ സേന ഇപ്പോള്‍ ക്ഷമാപണം നടത്തി – കൂടാതെ മിസ് ഹിഗ്ഗിസിന് 15,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി. 1984 മുതല്‍ 2015 വരെ നീളുന്ന നാല് വ്യത്യസ്ത അവസരങ്ങളില്‍ പരാതിയുമായി പോലീസില്‍ എത്തിയെങ്കിലും കേസെടുത്തില്ല. എന്നാല്‍ പിന്നീട് കേസെടുക്കുകയും 2019 ല്‍ പിതാവിനെ ഈ കേസില്‍ ശിക്ഷിക്കുകയും ചെയ്തു.
1985-ല്‍ സമീപിച്ചപ്പോള്‍ പോലീസ് പ്രോസിക്യൂഷന്‍ നടത്തിയാല്‍ അത് ‘അവളുടെ പേര് മോശമാക്കും’ എന്ന് പറഞ്ഞ് തിരിച്ചുവിട്ടു. എന്നാല്‍ നാലു വര്‍ഷം മുമ്പ് 2015 നും 2019 നും ഇടയില്‍ പോലീസ് ഈ കേസ് കൈകാര്യം ചെയ്ത രീതിക്കെതിരേ പോയ കേസാണ് ഇപ്പോള്‍ ക്ഷമാപണവും നഷ്ടപരിഹാരവും നല്‍കി പോലീസ് അവസാനിപ്പിച്ചത്.
2019 ല്‍ ഏഴ് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങുന്ന ലീഡ്‌സ് ക്രൗണ്‍ കോടതിയാണ് കേസ് കേട്ടത്. ഏഴ് ദിവസത്തെ വിചാരണയ്ക്ക് ശേഷം ആപ്പിള്‍യാര്‍ഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. മൂന്ന് കുട്ടികളുടെ പിതാവായ ഇയാള്‍ അഞ്ച് ബലാത്സംഗക്കേസുകളിലും 10 അസഭ്യം പറഞ്ഞ കേസിലും ശിക്ഷിക്കപ്പെട്ടു. ഹിഗ്ഗിന്‍സിന്റെ തോളില്‍ തന്റെ വിളിപ്പേര് പച്ചകുത്താന്‍ അയാള്‍ അവരെ ഒരു ടാറ്റൂ പാര്‍ലറിലേക്ക് കൊണ്ടുപോയി – അവരുടെ വിരലില്‍ ഒരു വിവാഹ മോതിരം ഇട്ടു. ‘എപ്പോഴും സന്തോഷത്തോടെ ജീവിക്കും’ എന്ന് അവളോട് പറഞ്ഞു.
പിതാവ് ഭാര്യയുടെ വിവാഹ നിശ്ചയ മോതിരമാണ് തന്നെ അണിയിച്ചതെന്ന് മിസ് ഹിഗ്ഗിന്‍സ് പറഞ്ഞു. അഭിഭാഷകര്‍ ജൂറിമാര്‍ക്ക് മിസ് ഹിഗ്ഗിന്‍സുമായി റെക്കോഡ് ചെയ്ത പോലീസ് അഭിമുഖം കാണിച്ചു, അവിടെ തന്റെ പിതാവ് ‘എന്നോട് ഒരു ഭാര്യയെപ്പോലെ പെരുമാറാന്‍ ആഗ്രഹിക്കുന്നു’ എന്നും ‘എപ്പോഴും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുമെന്നും’ പറഞ്ഞതായി അതില്‍ അവര്‍ പറയുന്നത് കേള്‍പ്പിച്ചു.
ഇപ്പോള്‍ ആക്വര്‍ത്തില്‍ താമസിക്കുന്ന മിസ് ഹിഗ്ഗിന്‍സ് 2015-ല്‍ പ്രസിദ്ധീകരിച്ച ‘കണ്‍ക്വറിംഗ് ദ ഇംപോസിബിള്‍: മേക്കിംഗ് ദി ഡ്രീം കം ട്രൂ’ എന്ന പേരില്‍ ഒരു ആത്മകഥ എഴുതിയിട്ടുണ്ട്.