Sports

ധോണി പുറത്തായപ്പോള്‍ നിരാശ പ്പെടുന്ന സുന്ദരി; ആരാധികയുടെ ഭാവം ഇന്റര്‍നെറ്റിലെ മീമുകള്‍ക്ക് കാരണമായി

സിഎസ്‌കെയുടെ ജീവാത്മാവും പരമാത്മാവുമാണ് തല എംഎസ് ധോണി. പുതിയ സീസണിലും സ്റ്റംപിന് പിന്നില്‍ ധോണി കാട്ടുന്ന മികവ് ആരാധകരെ സന്തോഷി പ്പിക്കുകയാണ്. അതേസമയം താരത്തിന്റെ വിജയത്തില്‍ സന്തോഷി ക്കുകയും തോല്‍വിയില്‍ നിരാശപ്പെടുകയും ചെയ്യുന്ന ആരാധകര്‍ ഏറെയാണ്. രാജസ്ഥാന്‍ റോയല്‍സിനോട് സിഎസ്‌കെ തോറ്റ കഴിഞ്ഞ മത്സരത്തില്‍ ധോണി പുറത്തായപ്പോള്‍ സ്റ്റാന്റില്‍ ഇരുന്ന് നിരാശ പ്രകടിപ്പിക്കുന്ന സുന്ദരിയായ ആരാധികയുടെ ദൃശ്യം വൈറലായി മാറിയിട്ടുണ്ട്.

ധോണിയുടെ ക്യാച്ച് ഹെറ്റ്മെയര്‍ പിടിച്ചെടുക്കുമ്പോള്‍ ആരാധികയുടെ ഭാവം ഇന്റര്‍നെറ്റിലെ മീമുകള്‍ക്ക് കാരണമായി. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ജഴ്‌സിയിട്ട ആരാധിക കൈനീട്ടി മുഷ്ടി ചുരുട്ടുന്നതിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം അനേക രാണ് എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ഇവര്‍ ആരാണെന്നുള്ള അന്വേഷണ വും തുടങ്ങിയിട്ടുണ്ട്. റോയല്‍സിന്റെ ഹോം ഗ്രൗണ്ടായിട്ടും ധോണിയുടെ വിടവാങ്ങല്‍ കണ്ട് ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയം മുഴുവന്‍ നിശബ്ദമായി.

എംഎസ് ധോണിയുടെ ബാറ്റില്‍ നിന്ന് മറ്റൊരു വിജയകരമായ ചേസ് കാണാന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഡീപ്പ് മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ ഒരു മികച്ച ഡൈവിംഗ് ക്യാച്ച് എടുത്ത് ഹെറ്റ്‌മെയര്‍ താരത്തെ പുറത്താക്കിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ 7-ാം സ്ഥാനത്തെത്തിയ ധോണി, സന്ദീപ് ശര്‍മ്മയുടെ ബൗളിംഗില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ ഡീപ്പില്‍ ക്യാച്ച് ചെയ്യപ്പെടുന്നതിന് മുമ്പ് ചെറിയ വെടിക്കെട്ട് നടത്തിയിരുന്നു.

രണ്ടു മത്സരം തോറ്റതോടെ ഈ ഐപിഎല്ലില്‍ ധോണിയുടെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടക്കുന്നുണ്ട്. ഈ ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 7, നമ്പര്‍ 8, അല്ലെങ്കില്‍ 9 സ്ഥാനങ്ങളിലാണ് ബാറ്റിംഗിനായി ഇറങ്ങുന്നത്. രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം ഇതിന് മറുപടിയുമായി പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് രംഗത്ത് വന്നു. ധോണിയുടെ കാല്‍മുട്ടുകളിലെ പരുക്കിനെ തുടര്‍ന്ന് താരത്തിന് 10 – 12 ഓവറുകള്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടാനാകില്ലെന്ന് സ്റ്റീഫന്‍ ഫ്‌ളെമിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *