ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്ത് ഡിജിറ്റല്‍ ലോകത്ത് ഒരു വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്‍ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്‍’ ചാനലിന് നല്‍കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില്‍ 14 മില്യണ്‍ സബ് സ്ക്രൈബര്‍മാര്‍.
യൂട്യൂബ് ചരിത്രത്തില്‍ ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ പിന്നിടുമ്പോഴേക്ക് ഒരു കോടി പിന്നിട്ട താരത്തെ തേടി ഡയമണ്ട് പ്ലേ ബട്ടനുമെത്തി. 10 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് എത്താൻ 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിന്റെ റെക്കോർഡാണ് സി.ആർ 7 തകർത്തത്.
ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ റൊണാള്‍ഡോയുടെ നേരിട്ടുള്ള എതിരാളിയായ ലയണല്‍ മെസ്സിക്കും ഒരു യുട്യൂബ് ചാനലുണ്ട്. 2022 ഫിഫ ലോകകപ്പ് ജേതാവിന് 2.18 ദശലക്ഷം വരിക്കാരുണ്ട്. തന്റെ ഉദ്ഘാടന വീഡിയോയില്‍, റൊണാള്‍ഡോ ആരാധകര്‍ക്ക് ഫുട്‌ബോള്‍ പിച്ചിന് അപ്പുറത്തുള്ള തന്റെ ജീവിതത്തിലേക്ക് ഒരു കാഴ്ച നല്‍കുന്നു. പ്രോജക്റ്റിനെക്കുറിച്ചുള്ള തന്റെ ആവേശവും ആരാധകരുമായി ബന്ധപ്പെടാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുന്നു. ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കാനുള്ള റൊണാള്‍ഡോയുടെ തീരുമാനം തന്റെ ഡിജിറ്റല്‍ സാന്നിധ്യം വിപുലീകരിക്കുന്ന തന്ത്രപരമായ നീക്കമാണ്.