Oddly News

‘പവര്‍’ കാണിക്കാന്‍ കടിച്ചുതിന്നത് പാമ്പിനെ; ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ വീഡിയോ വൈറല്‍

കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പാമ്പ് ഒരു ഭക്ഷണവിഭവമാണ്. അത്തരത്തിലുള്ള ദൃശ്യങ്ങളും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവം ഇന്ത്യയിലാണ്. യു പി ഫത്തേപുരില്‍ ഗംഗാ പ്രസാദ് എന്നയാള്‍ പുഴയില്‍നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ചുതിന്നുകയായിരുന്നു.

മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഗംഗാ പ്രസാദ്. തന്റെ വീര്യം ഒട്ടം തന്നെ കുറഞ്ഞട്ടില്ലായെന്ന് കാണിക്കുന്നതിനായാണ് ഗംഗാ പ്രസാദ് വിഷമുള്ള പാമ്പിനെ പുഴയില്‍നിന്ന് പിടിച്ചത്. കടിച്ചത് പാമ്പിന്റെ കഴുത്തിന്റെ ഭാഗത്തും. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ ഇയാള്‍ കൊടും കുറ്റവാളിയാണെന്ന് മനസ്സിലാകുമെന്ന് ചിലര്‍ വീഡിയോയുടെ താഴെ കുറിച്ചു. ഭക്ഷണം ഒരാളുടെ വ്യക്തിപരമായ ചോയിസ് ആണെങ്കിലും ജീവികളോട് ക്രൂരത കാട്ടരുതെന്നും കമന്റുകള്‍ വന്നു.

വീഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനായി പോലീസ് അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ഫത്തേപുല്‍ പോലീസ് അറിയിച്ചു.