Celebrity

ഒരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ; മെക്‌സിക്കോയെ ഇനി ക്‌ളോഡിയോ ഷെയിന്‍ബോ നയിക്കും

ഇത് വനിതകളുടേയും ലോകം എന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ചുമതലയേറ്റു. മെക്സിക്കോയ്ക്കാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ക്ലോഡിയ ഷെയിന്‍ബോം ആണ് മെക്‌സിക്കോയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി നിയോഗിതയായിരിക്കുന്നത്.

മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയായ സോച്ചില്‍ ഗാല്‍വെസുമായി ശക്തമായ മത്സരം നടത്തിയാണ് ക്‌ളോഡിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്. രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് മുമ്പ്, ഷീന്‍ബോം നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് എനര്‍ജി എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റൂം നേടിയ ശേഷമാണ് ക്‌ളോഡിയ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. അവളുടെ മികവ് അവള്‍ക്ക് ‘ലാ ഡോക്ടറാ’ എന്ന വിളിപ്പേര് നല്‍കി.

മെക്സിക്കോ സിറ്റി ഗവണ്‍മെന്റിന്റെ നേതാവായിരുന്ന ഷീന്‍ബോം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പാനലിന്റെ ഭാഗമായത് ഉള്‍പ്പെടെ വന്‍ നേട്ടങ്ങള്‍ ഇവര്‍ ഉണ്ടാക്കിയതാണ്.