കൗമാരപ്രായത്തില്‍ തന്നെ ലൈംഗികതയ്ക്കായി വിറ്റയാളെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവുശിക്ഷ. തിങ്കളാഴ്ച യുകെയിലെ വിസ്‌കോണ്‍സിന്‍ ക്രിസ്റ്റല്‍ കിസര്‍ എന്ന യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷമാദ്യം വിസ്‌കോണ്‍സിന്‍ കോടതി നടത്തിയ വിചാരണയില്‍ അവള്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ശിക്ഷ ലഘൂകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കിസര്‍ക്ക് 16 വയസ്സും വോളര്‍ക്ക് 33 വയസ്സും ഉള്ളപ്പോള്‍ മില്‍വാക്കിയില്‍ നിന്ന് 40 മൈല്‍ തെക്ക് അകലെയുള്ള കെനോഷയില്‍ വെച്ചാണ് റാണ്ടി വോളാറിനെ കിസര്‍ കണ്ടുമുട്ടിയത്. അതിന്‌ശേഷം ഒരു വര്‍ഷത്തിലേറെ സമയം കിസറിനെ വോളാര്‍ ലൈംഗികതയ്ക്കായി ഓണ്‍ലൈനില്‍ വില്‍ക്കുകയും ലൈംഗിക പീഡന പരമ്പരയ്ക്ക് വിധേയയാക്കുകയും ചെയ്തു. 2018 ജൂണില്‍, അവള്‍ക്ക് 17 വയസ്സുള്ളപ്പോള്‍, മില്‍വാക്കിയിലെ അവളുടെ വീട്ടില്‍ നിന്ന് കെനോഷയിലേക്ക് കൊണ്ടുപോകാന്‍ വോളാര്‍ വീണ്ടും വന്നപ്പോഴാണ് കിസര്‍ കൊലപ്പെടുത്തിയത്.
ഈ സമയത്ത് കിസര്‍ വോളാറിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയും അവന്റെ വീട് കത്തിക്കുകയും അവന്റെ ബിഎംഡബ്ല്യു മോഷ്ടിക്കുകയും ചെയ്തു. തന്നെ പീഡിപ്പിക്കുന്നത് നിര്‍ത്താന്‍ വേണ്ടിയാണ് അവനെ കൊന്നതെന്നായിരുന്നു കിസറിന്റെ വാദം. വോളാറിന്റെ പ്രവൃത്തികള്‍ കാരണം കിസര്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ഭയത്തിന്റെയും നേരിട്ടുള്ള ഫലമാണ് കൊലപാതകമെന്ന് പ്രതിഭാഗം വാദിച്ചു.
വോളാര്‍ നേരത്തേ തന്നെ കുട്ടികളെ കടത്തുന്നതായി പോലീസിന് സംശയമുണ്ടായിരുന്നു. പിന്നാലെ 2018 ഫെബ്രുവരിയില്‍ ബാലപീഡനവും അശ്ലീലസാഹിത്യവും ആരോപിച്ച് വോളാറിനെ പോലീസ് അറസ്റ്റ് ചെയ്തു, എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വിട്ടയച്ചു. കുറ്റകൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനാല്‍ അവള്‍ക്ക് പ്രതിരോധത്തിന് അര്‍ഹതയില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.