കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോളായിരുന്നു ചിന്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയം ബഹളം വെക്കുകയും ചെയ്തിരുന്നു . ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.
ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടുത്തിടെയായി ആൺസുഹൃത്തും കൂടെ താമസിക്കുന്നുണ്ടായിരുന്നു. ആൺ സുഹൃത്ത് രാവിലെ ജോലിക്ക് പോയി. ഇടയ്ക്ക് ഫോൺ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാൾ റൂമിലെത്തിയത്. ചിന്നുവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ചിന്നുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. നാല് വയസ്സുള്ള മകൻ ചിന്നുവിന്റെ പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്. ആദൂർ ആലന്തടുക്കയിലെ ഗംഗാധരനാണ് രേഷ്മയുടെ പിതാവ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയെയാണ് (25) കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കാസർകോട് ഭാഷാശൈലിയിലാണ് ചിന്നു വിഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷൻ വിഡിയോകളും ചെയ്തിരുന്നു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മരണകാരണം വ്യക്‌തമല്ലെങ്കിലും ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ സജീവമായിരുന്നു ചിന്നു പാപ്പു. ഇവര്‍ക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.




