Spotlight

‘വണ്ടി തടയാന്‍ മുന്നിലാരെങ്കിലും വേണ്ടേ?’; പിന്നില്‍നിന്നും വണ്ടി തടയാന്‍ ശ്രമം; എയറിലായി ബിജെപി ജില്ലാ പ്രസിഡന്‍റ്

വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനെതിരായ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടയാൻ ശ്രമം നടന്നു. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വനിയുടെ നേതൃത്വത്തിലായിരുന്നു കുമ്പള പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം അരങ്ങേറിയത്. ഇതിനിടയിൽ അശ്വനി പൊലീസ് ജീപ്പിന്റെ പിന്നിൽ പിടിമുറുക്കി തടയാൻ ശ്രമിച്ചു. വാഹനം കടന്നുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അശ്വനി ജീപ്പിനു പിന്നിൽ മുറുകെ പിടിച്ചെങ്കിലും പൊലീസ് വാഹനം മുന്നോട്ട് ഓടിച്ചുപോയി. വാഹനം പോയതിനു ശേഷം, മുന്നിൽ കുറച്ചു ആളുകൾ വേണ്ടേ എന്ന് അശ്വനി അണികളോട് ചോദിക്കുന്നതും തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം Read More…

Crime

ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; റൂമിലെത്തിയപ്പോൾ കണ്ടത്തൂ തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്

കാസര്‍ഗോഡ്‌: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോളായിരുന്നു ചിന്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയം ബഹളം വെക്കുകയും ചെയ്തിരുന്നു . ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു Read More…