എത്രവേണേലും തന്നെ തല്ലിക്കോളൂ…. പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ലെന്ന് വാശിപിടിച്ച കാമുകനെ തല്ലിക്കൊന്ന കാമുകിയ്ക്ക് 11 വര്‍ഷത്തെ തടവുശിക്ഷ. കാമുകന്റെ തല മനപ്പൂര്‍വ്വം ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചൈനയില്‍ നടന്ന സംഭവത്തില്‍ അജുവാന്‍ എന്ന യുവതി, ബന്ധം വേര്‍പിരിയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, കാമുകന്‍ ബന്ധം തുടരാനായി അയാളെ ഉപദ്രവിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു യുവതിയുടെ വിചിത്രമായ മൊഴി.
വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയുടെ തലസ്ഥാന നഗരമായ തായ്യുവാനിലെ വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു അജുവാനും അഖിയാങ് എന്ന കാമുകനും . പതിവായി ലൈംഗികത്തൊഴിലാളികള്‍ക്ക് പിന്നാലെ പോകുകയും തന്നോട് പതിവായി കള്ളംപറയുകയും ചെയ്യുന്നത് കാരണം പല തവണ കാമുകനുമായി വേര്‍പിരിയലിന് താന്‍ ഒരുങ്ങിയതായി അജുവാന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പറയുമ്പോള്‍ സ്വയം ഉപദ്രവിച്ചും കാമുകിയെക്കൊണ്ട് ഉപദ്രവിപ്പിക്കുകയും ചെയ്യുന്നതായിരുന്നു കാമുകന്റെ രീതി.
തുടര്‍ന്ന് അജുവാന്‍ പല തവണ ഉപദ്രവിക്കുകയും കാമുകന് പലപ്പോഴും പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിവ് പോലെ ജൂണ്‍ 5 ന് അജുവാന്‍ വീണ്ടും വേര്‍പിരിയല്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നീയെന്ന അടിക്കാന്‍ വരാത്തതെന്താണെന്ന് ചോദിച്ച് അക്വിയാങ് തല സ്വയം ചുമരില്‍ ഇടിച്ചു, വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായി. തുടര്‍ന്ന് അജുവാന്‍ അയാളുടെ തല പിടിച്ച് ചുമരില്‍ ഇടിപ്പിച്ചു. നാലോ അഞ്ചോ തവണ അങ്ങിനെ ചെയ്‌തെന്നും പറഞ്ഞു. ഇതോടെ അയാള്‍ കുഴഞ്ഞുവീഴുകയും ബോധം പോകുകയും ചെയ്തു.
അജുവാന്‍ അയല്‍ക്കാരോട് സഹായം ചോദിച്ചു. അവര്‍ ആംബുലന്‍സ് വിളിച്ച് കാമുകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ പിന്നീട് അവന്‍ മരിച്ചു. കേസില്‍ ആദ്യം പ്രാദേശിക കോടതി 11 വര്‍ഷം തടവ് വിധിച്ചിരുന്നു. തുടര്‍ന്ന് അജുവാന്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കി, എന്നാല്‍ ഷാന്‍സി പ്രവിശ്യാ ഹൈക്കോടതിയും വിധി ശരിവച്ചു. കാമുകന്റെ വഞ്ചനയും സ്വയം ഉപദ്രവിക്കുന്ന ശീലവും കാരണം അവനോട് ‘അങ്ങേയറ്റം വെറുപ്പ്’ തോന്നിയെന്നാണ് അജുവാന്‍ പറഞ്ഞത്. ഈ കേസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി.



