ഒരേസമയം 20 പുരുഷന്മാരുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ട് അവരില്‍ നിന്നും ഐഫോണ്‍ വാങ്ങി മറിച്ചുവിറ്റ ചൈനാക്കാരിയുടെ കഥ ഓണ്‍ലൈനില്‍ വൈറലായി മാറുന്നു. കഥ 10 ദശലക്ഷം ആളുകളാണ് ഓണ്‍ലൈനില്‍ പങ്കിട്ടത്. ഈ നടപടിയിലൂടെ അവര്‍ 120,000 യുവാന്‍ സമ്പാദിച്ചെന്നും ആറു മാസത്തിനിടെയായിരുന്നു ഇവര്‍ 20 കാമുകന്മാരുമായി ഒരേ സമയം പ്രണയിച്ചതെന്നും സൗത്ത് ചൈനമോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രണയിച്ച ഓരോരുത്തരോടും ഒരു പുതിയ ഐഫോണ്‍ 7 അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അവരെല്ലാം അത് ചെയ്യുകയും അവള്‍ അത് വില്‍പ്പന നടത്തി സമാഹരിച്ച തുക ഒരു ഫ്‌ളാറ്റിന്റെ ഡൗണ്‍ പേയ്മെന്റായി ഉപയോഗിക്കുകയും ചെയ്തു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന അവള്‍ തന്റെ ജന്മനാട്ടില്‍ ഒരു വസ്തു വാങ്ങിയ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ അമ്പരന്നു. ഐഡന്റിറ്റി വെളിപ്പെടുത്താത്ത സ്ത്രീ ഷെന്‍ഷെനിലെ ഒരു കുറഞ്ഞ ശമ്പളമുള്ള കമ്പനിയില്‍ ഒരു വര്‍ഷത്തോളം ജൂനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്തു.
ആറ് മാസത്തിനിടെ ആ സ്ത്രീ ഒരേസമയം 20 പുരുഷന്മാരുമായി ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് അവളുടെ സഹപ്രവര്‍ത്തകര്‍ പിന്നീട് മനസ്സിലാക്കി. അവള്‍ മൊബൈല്‍ ഫോണുകളെല്ലാം ഇന്റര്‍നെറ്റില്‍ വിറ്റതായി ഒരു ഇലക്ട്രിക്കല്‍ ഉല്‍പ്പന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമിലെ ഒരു ജോലിക്കാരനാണ് വിവരം പുറത്തുവിട്ടത്. യുവതി അവരുമായി ഉണ്ടാക്കിയ ഇടപാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം വെളിപ്പെടുത്തി. ”’ഒരു സ്ത്രീയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു ഓര്‍ഡര്‍ ലഭിച്ചു. വില്‍ക്കാന്‍ 20 പുതിയ ഐഫോണ്‍ 7-കള്‍ ഉണ്ടെന്നായിരുന്നു അത്. അവയില്‍ മിക്കതിന്റെയും പാക്കേജിംഗ് തുറന്നിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി.” പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ പറഞ്ഞു.
‘ഓരോ മൊബൈല്‍ ഫോണും 6,000 യുവാനില്‍ കൂടുതല്‍ വിലയ്ക്ക് വിറ്റു. അവള്‍ക്ക് ആകെ 120,000 യുവാനില്‍ കൂടുതല്‍ ലഭിച്ചു,’ ജോലിക്കാരി കൂട്ടിച്ചേര്‍ത്തു. ആ സ്ത്രീയുടെ പെരുമാറ്റം കണ്ട് തങ്ങള്‍ അത്ഭുതപ്പെട്ടുപോയെന്ന് അവരുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. ”അവര്‍ ഇങ്ങനെയൊരു വ്യക്തിയാണെന്ന് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. അവര്‍ക്ക് തിളക്കമുള്ള വ്യക്തിത്വമുണ്ട്, ഞങ്ങളുമായി അവര്‍ നന്നായി ഇടപഴകുന്നു.” ഒരു വനിതാ സഹപ്രവര്‍ത്തക പറഞ്ഞു. പണത്തിനു വേണ്ടി അവള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. യുവതിയെ ഇപ്പോള്‍ ജോലി നല്‍കിയിരുന്ന സ്ഥാപനം പിരിച്ചുവിടാന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം.




