Oddly News

പ്രണയത്തിന് പൊക്കവും പ്രശ്നമല്ല; 2.2 മീ. ഉയരമുള്ള യുവതിയുമായി പ്രണയത്തിലായി 1.68 മീ. ഉയരമുള്ള യുവാവ്, കാമുകി 3 മാസം ഗര്‍ഭിണി

ദമ്പതികള്‍ തമ്മില്‍ മനപ്പൊരുത്തമാണ് പ്രധാനമെങ്കിലും പുരുഷന് ഉയരം കൂടുതലും സ്ത്രീയ്ക്ക് അരയടി മുതല്‍ ഒരടി വരെ ഉയരക്കുറവുമാണ് പരമ്പരാഗതമായി ചേര്‍ച്ചയുള്ള സങ്കല്‍പ്പമായി വിലയിരുത്തുന്നത്. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാവു – സിഹാവോ പ്രണയികള്‍ ഇതെല്ലാം തെറ്റിക്കുകയാണ്. വരന് 1.68 മീറ്റര്‍ ഉയരവും വധുവിന് 2.2 മീറ്റര്‍ ഉയരവും ഉള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ജോഡിപ്പൊരുത്തം ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി .

ചോങ്കിംഗില്‍ നിന്നുള്ള പ്രണയികള്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന് ഹൈബാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ച് മെയ് ആദ്യം സിയാവു സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പുറത്തുവിട്ടതോടെയാണ് ഇവരുടെ കഥ ലോകശ്രദ്ധ ആകര്‍ഷിച്ചത്. മൂന്ന് വര്‍ഷം മുമ്പ് സിയാവു നടത്തിത തത്സമയ സ്ട്രീമിംഗിലൂടെയാണ് സിഹാവോ അവളുമായി ചാറ്റുചെയ്യുന്നത്. പരസ്പരം പരിചയപ്പെട്ട് അധികം താമസിയാതെ അവര്‍ ഡേറ്റിംഗ് ആരംഭിച്ചു.’

ഉയരവ്യത്യാസം ദൈനംദിന ജീവിതത്തില്‍ ‘ഒരു വലിയ തടസ്സമല്ല’ എന്ന് സിഹാവോ പറഞ്ഞു. ഇവരുടെ പ്രായം റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല. തങ്ങള്‍ പരസ്പരം അനുയോജ്യരല്ലെന്ന് പലരും പറഞ്ഞിന്നതിനാല്‍, തങ്ങളുടെ ബന്ധത്തിന്റെ തുടക്കം മുതല്‍ തങ്ങള്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിഹാവോ പറഞ്ഞു. ‘എന്റെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെല്ലാം അവളുടെ ഉയരം കാരണം അവളുമായി ഡേറ്റിംഗ് ചെയ്യുന്നതിനെ എതിര്‍ത്തു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ചായിരിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഇരുവരും ഉറച്ചുനിന്നു,’ സിഹാവോ പറഞ്ഞു.

‘ഇപ്പോള്‍ അവള്‍ ഗര്‍ഭിണിയാണ്, ഞാന്‍ അവളെ നന്നായി പരിപാലിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് പദ്ധതിയെന്നും എന്നാല്‍ വിവാഹ ചടങ്ങിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹം പ്രധാനമല്ല, ഞങ്ങള്‍ വിവാഹ ചടങ്ങ് നടത്താതിരുന്നാല്‍ കുഴപ്പമില്ലെന്ന് സിഹാവോ പറഞ്ഞു.

മെയ് ആദ്യം പുറത്തിറക്കിയ മറ്റൊരു വീഡിയോ ക്ലിപ്പില്‍, തന്റെ കാമുകന്റെ മാതാപിതാക്കളെ കാണുന്നതില്‍ താന്‍ ആശങ്കകുലയാണെന്ന് സിയാ വു പറഞ്ഞു. ‘ മാതാപിതാക്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് സിഹാവോ പറഞ്ഞു. ഞാന്‍ അവരെ ഇതുവരെ കണ്ടിട്ടില്ല. അവര്‍ക്ക് എന്നെ ഒരിക്കലും ഇഷ്ടപ്പെടില്ലെന്ന് തനിക്കറിയാമെന്ന് അവര്‍ ക്ലിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *