Featured Oddly News

വിവാഹ​മോചനം; 29 കോഴികളെ എങ്ങനെ രണ്ടായി വീതിക്കും? തര്‍ക്കം; പരിഹാരം പറഞ്ഞ് കുടുംബക്കോടതി !

വേര്‍പിരിയാനിരിക്കുന്ന ദമ്പതികള്‍ വീട്ടിലെ കോഴികളുടെ കാര്യത്തിലുണ്ടാക്കിയ തര്‍ക്കത്തില്‍ രണ്ടായി വീതിച്ചെടുക്കാനും മിച്ചമുള്ളത് ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്തി ഭക്ഷിച്ചു തീര്‍ക്കാനും തീര്‍പ്പ് കല്‍പ്പിച്ച് കുടുംബക്കോടതി. വീട്ടിലുണ്ടായിരുന്ന 29 കോഴികളുടെ കാര്യത്തിലായിരുന്നു തര്‍ക്കം. പക്ഷികളെ തുല്യമായി വിഭജിക്കാന്‍ പറഞ്ഞതിന് ശേഷം, വിവാഹമോചനം അന്തിമമാക്കുന്നതിന് മുമ്പ് അധികമുള്ളത് ‘വിടവാങ്ങല്‍ ഭക്ഷണം’ ആയി കഴിക്കാന്‍ ജഡ്ജി ഉപദേശിച്ചു.

സിചുവാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ടു എന്ന സ്ത്രീയും ഭര്‍ത്താവ് യാങ്ങുമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. അവരുടെ പ്രധാന വരുമാനം കന്നുകാലി വളര്‍ത്തല്‍ ആയിരുന്നു, യാങ് ഇടയ്ക്കിടെ ചെറിയ ജോലികളും ചെയ്തുവന്നു. സ്വന്തമായി നിര്‍മ്മിച്ച ഒരു വീടും കന്നുകാലികളും ആയിരുന്നു ഇവരുടെ സ്വത്തുക്കള്‍. തര്‍ക്കത്തില്‍ ആസ്തികള്‍ വീതം വെക്കുന്ന കാര്യത്തില്‍ പ്രധാന വസ്തുവകയായി മാറിയത് കോഴികളാണ്. 29 കോഴികളും 22 വാത്തകളും 2 താറാവുകളും ഉള്‍പ്പെടെ 53 പക്ഷികളെ ദമ്പതികള്‍ വളര്‍ത്തു ന്നുണ്ടായിരുന്നു. വാത്തക ളെയും താറാവുകളെയും തുല്യമായി വിഭജിക്കാ മായിരുന്നെങ്കിലും, കോഴിക ളെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു.

ദമ്പതികള്‍ മാതാപിതാക്കളുമായി കൂടിയാലോചിച്ചെങ്കിലും ഒരു പരിഹാരവും കണ്ടെത്തിയില്ല, അവരുടെ കുട്ടികള്‍ അതില്‍ പങ്കാളികളാകാന്‍ വിസമ്മതിച്ചു. കോഴികളെ താന്‍ തന്നെയാണ് വളര്‍ത്തിയതെന്നും അവയോട് വൈകാരികമായി അടുപ്പമുണ്ടെന്നും അതിനാല്‍ ഒന്ന് കൂടി അര്‍ഹിക്കുന്നുവെന്ന് ടു കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോഴി കള്‍ക്ക് വേണ്ടി താന്‍ കുടുതല്‍ സമയം ചെലവഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യാങ് വിയോ ജിച്ചു. ജഡ്ജി ചെന്‍ രണ്ട് മധ്യസ്ഥ ഓപ്ഷനുകള്‍ നിര്‍ദ്ദേശിച്ചു. ഒന്നുകില്‍ അവര്‍ അധികം വരുന്ന കോഴിയെ വിടവാങ്ങല്‍ ഭക്ഷണമായി പാകം ചെയ്ത് ഒരുമിച്ച് കഴിക്കുക. അല്ലെങ്കില്‍ അത് സൂക്ഷിക്കുന്നയാള്‍ മറ്റേയാള്‍ക്ക് നഷ്ടപരിഹാരം നല്‍കുക.

ഒടുവില്‍, വിവാഹമോചനം നേടുന്നതിനുമുമ്പ് ചിക്കന്‍ പാചകം ചെയ്ത് ഒരുമിച്ച് കഴി ക്കാന്‍ ദമ്പതികള്‍ സമ്മതിച്ചു. അതിനുശേഷം, യാങ് ടുവിനെ ഒരു ഇലക്ട്രിക് ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഇരുവരും സാമ്പത്തികമായി സ്വതന്ത്രരായി തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ അതേ സമയം പരസ്പരം പിന്തുണയ്ക്കുകയും അടിസ്ഥാനപരമായ സൗഹൃദം നിലനിര്‍ത്തുകയും ചെയ്തു. ഇവരുടെ കോഴിക്കഥ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൈനീസ് നിയമപ്രകാരം, വിവാഹിതരായ ശേഷം സമ്പാദിക്കുന്ന സ്വത്ത് സംയുക്ത ആസ്തിയായി കണക്കാക്കപ്പെടുന്നു, ഇരുകക്ഷികള്‍ക്കും തുല്യമായി വിഭജിക്കാന്‍ അവകാശമുണ്ട്.