സൗന്ദര്യം കൊണ്ടും കളികൊണ്ടും അനേകരുടെ മനസ്സ് കീഴടക്കിയിട്ടുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദനയ്ക്ക് ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. താരത്തിന്റെ കളികാണാന്‍ അനേകരാണ് സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി കാത്തുനില്‍ക്കാറ്. താരത്തിനെ നേരില്‍ കാണാനായി ഒരു ആരാധകന്‍ 1200 കിലോമീറ്റര്‍ യാത്ര ചെയ്തതാണ് താരവുമായി ബന്ധപ്പെട്ട പുതിയ വിശേഷം.
ഇന്ത്യയോ ക്രിക്കറ്റ് കളിക്കുന്ന ഏതെങ്കിലും രാജ്യത്തെയോ ഒരു സാധാരണ ആരാധകനല്ല. ക്രിക്കറ്റിനെക്കുറിച്ച് കാര്യമായി കേട്ടുകേഴ്‌വി പോലുമില്ലാത്ത ചൈനാക്കാരനാണ്. ഇന്ത്യ സ്വര്‍ണ്ണം നേടിയ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മന്ദനയുടെ കളി കാണാന്‍ ജുന്‍ യൂ എന്ന ആരാധകനാണ് ബീജിംഗില്‍ നിന്നും ഹാങ്ഷൗവിലേക്ക് 1200 കിലോമീറ്റര്‍ യാത്ര ചെയ്തത്. ‘മന്ദനാദേവി’ കാണാന്‍ ബീജിംഗില്‍ നിന്നും എന്ന പ്ലക്കാര്‍ഡും പിടിച്ചാണ് ഇന്ത്യയും ശ്രീലങ്കയും കളിച്ച ഫൈനല്‍ കാണാന്‍ വന്നത്.
ബീജിംഗിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ് യൂ. ക്രിക്കറ്റ് അധികമില്ലാത്ത ചൈനയില്‍ ക്രിക്കറ്റിനെക്കുറിച്ച് ആഴത്തില്‍ ആവഗാഹമുളളയാണ് യു. ബെയ്ജിംഗിലെ തന്റെ യൂണിവേഴ്സിറ്റിയില്‍ ക്രിക്കറ്റ് പാഠങ്ങള്‍ നല്‍കുന്നതുകൊണ്ടാണ് തനിക്ക് ഈ ഗെയിം പിന്തുടരാന്‍ കഴിയുന്നതെന്ന് യൂ പറയുന്നു. തന്റെ നാട്ടില്‍ വളരെ കുറച്ചുപേരെ ക്രിക്കറ്റ് കളിക്കുന്നുള്ളെന്നും എങ്ങിനെയാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് പോലും പലര്‍ക്കും അറിയില്ലെന്നും പറഞ്ഞു. അതേസമയം ക്രിക്കറ്റിനെക്കുറിച്ചും കളിക്കാരെക്കുറിച്ചും യുവിനറിയാം.
‘2019 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജസ്പ്രീത് ബുംറയുടെ സ്‌പെല്‍ ഞാന്‍ കണ്ടു, രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ഞാന്‍ പിന്തുടരുന്നു. അവരാണ് ഇപ്പോഴത്തെ കളിയിലെ മഹാന്മാര്‍. പിന്നെ, സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ഉണ്ട്. 2019 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബുംറ അസാധാരണമായിരുന്നു. ഇന്ത്യന്‍ വനിതാടീമിന്റെ സ്വര്‍ണ്ണ മെഡല്‍ മത്സരത്തിന് ശേഷം യു പറഞ്ഞു.
യുവിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ഒരു ന്യൂസിലന്‍ഡാണ്. ”എനിക്ക് പ്രിയപ്പെട്ടത് കെയ്ന്‍ വില്യംസണാണ്, എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിയിലെ ഇതിഹാസമാണ്, ബീജിംഗിലെ ഒരു യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് സുവോളജി ചെയ്യുന്ന യു പറഞ്ഞു. അതേസമയം വനിതാ ക്രിക്കറ്റിന്റെ കളി കാണാന്‍ വന്ന യു ഇന്ത്യന്‍ പുരുഷ ടീമിന്റെ കളിക്ക് കാത്തിരിക്കാന്‍ പോകുന്നില്ല.
https://x.com/mufaddal_vohra/status/1706505766411358221?s=20