Good News

രണ്ടുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി; കണ്ടെത്താന്‍ പിതാവിന്റെ 1.4 മില്യണ്‍ ഡോളര്‍ വാഗ്ദാനം; 24 വര്‍ഷത്തിന് ശേഷം കണ്ടെത്തി

തട്ടിക്കൊണ്ടുപോകലിന് ഇരയായ മകനെ കണ്ടെത്താന്‍ 1.4 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് ചൈനീസ് അച്ഛന്‍, 24 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധനവഴി മകനെ കണ്ടെത്തി. പുനഃസമാഗമത്തില്‍, മകന് 415,000 ഡോളറിന്റെ മെഴ്‌സിഡെസ് ബെന്‍സും വിദ്യാഭ്യാസ ഫണ്ടും സമ്മാനിച്ചെങ്കിലും സ്വന്തമായി അധ്വാനിച്ച് വിജയം സൃഷ്ടിക്കാന്‍ ആഗ്രഹിച്ച മകന്‍ നിരസിച്ചു.

മാര്‍ച്ച് 16-ന് തെക്കന്‍ ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന പുന:സമാഗമ ചടങ്ങിനിടെയായിരുന്നു പിതാവ് സീ യുവെ തന്റെ മകന്‍ സീ ഹയോനന് മൂന്ന് ദശലക്ഷം യുവാന്‍ (415,000 ഡോളര്‍) വിലയുള്ള മെഴ്സിഡസ് ബെന്‍സ് സെഡാന്‍ സമ്മാനിച്ചത്. ഒപ്പം വിദ്യാഭ്യാസത്തിന് നീക്കിവച്ച വെളിപ്പെടുത്താത്ത തുക അടങ്ങുന്ന ബാങ്ക് കാര്‍ഡും സമ്മാനിച്ചു.

സീ ജൂനിയര്‍ സമ്മാനങ്ങള്‍ നിരസിച്ചു. താന്‍ ഇപ്പോള്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നതിനാല്‍ പണം ആവശ്യമില്ലെന്നും തന്റെ ഭാവി സ്വയം കണ്ടെത്തണ മെന്നാണ് വിശ്വസിക്കുന്നതായും പറഞ്ഞു. 2001 ജനുവരിയില്‍ രണ്ടുവയസ്സുള്ളപ്പോള്‍ ഷെന്‍ഷെനിലെ ഒരു പഴക്കച്ചവടക്കാരനാണ് സീ ജൂനിയറിനെ തട്ടിക്കൊണ്ടുപോയത്. അന്നുമുതല്‍ അച്ഛന്‍ അവനെ തിരഞ്ഞുകൊണ്ടിരുന്നു.

ഇതുവരെ, സീ ജൂനിയര്‍ മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് താമസിച്ചി രുന്നത്. 2023-ല്‍, തന്റെ മകനെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏത് വിവരത്തിനും 10 ദശലക്ഷം യുവാന്‍ വാഗ്ദാനം ചെയ്തിരുന്നു. നാല് വസ്ത്ര കമ്പനികളും ഷെന്‍ഷെനില്‍ ആറ് ഫ്‌ലാറ്റുകളും ഉള്ള ഒരു വിജയകരമായ ബിസിനസുകാരനാ യിരുന്നു സീനിയര്‍ സീ. തെരച്ചിലിന് ഒടുവില്‍ ദേശീയ ഡിഎന്‍എ ഡാറ്റാബേസ് വഴി തന്റെ മകനെ കണ്ടെത്തിയതായി മാര്‍ച്ച് ആദ്യം ഷെന്‍ഷെനിലെ പോലീസ് അറിയിച്ചതായി സീനിയര്‍ സീ പങ്കുവെച്ചു.

മാര്‍ച്ച് 14 ന് പുറത്തുവന്ന ഡിഎന്‍എ പരിശോധന ഫലത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതോടെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സന്തോഷകരമായ വാര്‍ത്ത പ്രഖ്യാപിച്ചു. പഴക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയി ച്ചു. യാതൊരു സാമ്യതയുമില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചതിനാല്‍ താന്‍ വളര്‍ത്തു മാതാ പിതാക്കളുടെ ജീവശാസ്ത്രപരമായ മകനല്ലെന്ന് ജൂനിയറിന് നേരത്തേ തന്നെ അറിയാമായിരുന്നു. വിദ്യാഭ്യാസ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാല്‍, പിതാവിന്റെ അന്വേഷണത്തെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ മകന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നതുമില്ല.